കണ്ണൂർ: എബേറ്റ് ഇന്റീരിയർ ഡിസൈൻ കോളേജ് സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റീരിയർ എക്സ്പോയ്ക്കും കോമ്പറ്റീഷനും കണ്ണൂർ ടൗൺ സ്‌ക്വയറിൽ തുടക്കമായി.
കേരളത്തിലെ ഇൻറീരിയർ ഡിസൈൻ കോളേജുകളും കോമ്പറ്റീഷനും വിദ്യാർത്ഥികളുടെ ഇൻസ്റ്റാളേഷനുകളും എക്സ്പോയുടെ ഭാഗമായി നടക്കുന്നു. പ്രമുഖരായ ആർക്കിടെക്‌ട്‌മാരും, ഇൻറീരിയർ ഡിസൈനർമാരും വിവിധ സെഷനുകളിൽ പരിപാടിയോടാനുബന്ധിച്ചു സംഭന്ധിക്കുന്നു. വിവിധ ഇൻറീരിയർ ഡിസൈനുകൾ, പ്രോഡക്റ്റുകളുടെ സ്റ്റാളുകൾ എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്.
രജിസ്ട്രേഷൻ – പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എബേറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എം ഡി അഡ്വ ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. “ടപിക്കോ” ആപ്പ് ലോഞ്ച് ഐഐഎ ആർ സജോ ജോസഫ് തുടങ്ങിയവർ നിർവഹിച്ചു. എബേറ്റ് കോളേജ് ഇൻറീരിയർ ഡിസൈൻ എച്ച്.ഒ.ഡി ആർക്കിടെക്റ്റ് ശ്രീ സാരംഗ്, എബറ്റ് ഗ്രൂപ്പ് പ്രൊജക്റ്റ് ഡയറക്ടർ അമീർ പത്തേരി, ഹൈഫ ഫൈസൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ച് സംസാരിച്ചു.
സായാഹ്നങ്ങളിൽ പ്രമുഖ ബാൻഡുകളുടെ കലാ പരിപാടികൾ എക്സ്പോ വേദിയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ പത്ത് മണി മുതൽ രാത്രി എട്ട് മണി വരെ സൗജന്യമായാണ് പ്രവേശനം.