യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയ്ക്ക് മർദ്ദനമേറ്റു

 

ഇടുക്കി: യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയ്ക്ക് മർദ്ദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ചാണ് മർദ്ദനമേറ്റത്. മൂന്ന് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഷാജൻ സ്‌കറിയ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാറിൽഎത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ഷാജൻ സ്‌കറിയ വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു.

നാട്ടുകാരും പൊലീസും ചേർന്നാണ് ഷാജനെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top News from last week.