Advertisement
Advertisement
Saturday, September 12, 2026
alert

ശിവസൂര്യയെ കാണാതായിട്ട് 18 ദിവസം: അന്വേഷണം കാശിയിലേക്ക്

Advertisement
Advertisement

കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17 വയസ്സുകാരൻ ശിവസൂര്യയെ കണ്ടെത്താൻ അന്വേഷണം വാരണാസിയിലേക്ക് വ്യാപിപ്പിച്ച് പോലീസ്. ഇതിനായി അന്വേഷണ സംഘം ഇന്ന് വാരണാസിയിൽ എത്തും. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും പരമാവധി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുകയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.

Advertisement

​മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വെച്ചതിൽ പ്രതിഷേധിച്ച് ‘കാശിയിലേക്ക് പോകുന്നു’ എന്ന് കുറിപ്പ് എഴുതിവെച്ചാണ് ഓഗസ്റ്റ് 8-ന് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. കൗമാരക്കാരനെ കാണാതായിട്ട് ഇന്ന് 18 ദിവസം തികയുകയാണ്.

​സംഭവം നടന്നതുമുതൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. തുടർന്നാണ് കാശി കേന്ദ്രീകരിച്ച് തെരച്ചിൽ ശക്തമാക്കാൻ പോലീസ് തീരുമാനിച്ചത്.

Advertisement
Advertisement
Advertisement
Advertisement
Advertisement