Advertisement
Advertisement
Tuesday, September 15, 2026
Business

ഇന്ത്യയിൽ 18-ാമത് ബ്രിക്സ് ഉച്ചകോടി ഒക്ടോബർ 12, 13 തീയതികളിൽ

Advertisement
Advertisement

ഇന്ത്യയിൽ 18-ാമത് ബ്രിക്സ് ഉച്ചകോടി ഒക്ടോബർ 12, 13 തീയതികളിൽ

Advertisement

ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും. ഒക്ടോബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുക.

ബ്രിക്സ് അംഗരാജ്യങ്ങളിലെയും പങ്കാളി രാജ്യങ്ങളിലെയും നേതാക്കൾക്കൊപ്പം ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും.

“Building for Resilience, Innovation, Cooperation and Sustainability” എന്നതാണ് ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “Humanity First” എന്ന ആശയത്തിൽ അധിഷ്ഠിതമായ ജനകേന്ദ്രിത സമീപനമാണ് അധ്യക്ഷപദവിക്ക് മാർഗദർശനമാകുന്നത്.

പൊതുവായ മുൻഗണനകളിൽ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ആഗോള-പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ഉച്ചകോടിയിൽ നേതാക്കൾ ആശയവിനിമയം നടത്തും.

Advertisement
Advertisement
Advertisement
Advertisement
Advertisement