വിഷു പ്രമാണിച്ച്  കൈത്തറി ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം റിബേറ്റ് 

 

 

കണ്ണൂർ: വിഷുവിന്റെ ഭാഗമായി സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ് ) കൈത്തറി ഉത്പന്നങ്ങൾക്ക് 20% സർക്കാർ റിബേറ്റ് പ്രഖ്യാപിച്ചു. ഏപ്രിൽ 5 മുതൽ 13 വരെയുള്ള കാലയളവിലേക്കായിരിക്കും റിബേറ്റ്. കേരളത്തിലുള്ള ഹാൻവിവിന്റെ മുപ്പത്തഞ്ചിൽ പരം വരുന്ന വിൽപ്പന കേന്ദ്രങ്ങളിലും ഈ റിബേറ്റ് ആനുകൂല്യം ലഭിക്കുന്നതാണ്. വിവിധതരം ഗുണമേന്മയാർന്ന കൈത്തറി സാരികളുടെ വിപുലമായ ശേഖരങ്ങൾ ആണ് ഈ വിഷു കാലഘട്ടത്തിൽ ഹാൻവീവ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. 20 മുതൽ 30 ശതമാനം വരെ സ്‌പെഷ്യൽ ഡിസ്‌കൗണ്ട് പുതുതായി ലഭ്യമാക്കിയിട്ടുള്ള സാരികൾക്ക് നൽകുന്നുണ്ട് എന്നതാണ് ഈ വിഷുവിന്റെ മുഖ്യ ആകർഷണം.

 

ഗുണമേന്മയാർന്ന മറ്റ് കൈത്തറി ഉത്പന്നങ്ങളായ മുണ്ട്, സെറ്റ് മുണ്ട്, ബെഡ്ഷീറ്റ്, ടൗവലുകൾ. ചുരിദാർ മെറ്റീരിയലുകൾ എന്നിവയാണ് ഹാൻവീവിന്റെ ഉത്പന്ന ശ്രേണി. കാലാവസ്ഥക്കും ഇണങ്ങുന്ന ഉത്പന്നങ്ങൾ ആണ് ഹാൻവീവിൻറെ മുഖ്യ ആകർഷണം. അർഹരായ സർക്കാർ അർദ്ധസർക്കാർ/സഹകരണ/പൊതുമേഖലാ ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി കൈത്തറി ഉൽപന്നങ്ങൾ ഹാൻവീവ് വിൽപ്പന കേന്ദ്രങ്ങൾ വഴി ലഭ്യമാണെന്ന് കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് വേണ്ടി മാർക്കറ്റിംഗ് മാനേജർ അറിയിച്ചു.

Top News from last week.

Latest News

More from this section