ആഗോള വിപണി പിടിച്ചുകുലുക്കി 3 ഇന്ത്യൻ സിംഹങ്ങൾ; 75 രാജ്യങ്ങളിൽ കൊടികുത്തി വാഴുന്ന ഓഹരികൾ!

ഗോള വിപണിയിൽ ആധിപത്യമുള്ള 3 ഇന്ത്യൻ കമ്പനികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. പ്രൊപ്പൈറ്ററി പ്രൊഡക്ട് ഫോർമുലേഷൻസ്, ഡീപ് റെഗുലേറ്ററി സർട്ടിഫിക്കേഷൻ, സ്വിച്ചിങ് കോസ്റ്റ് കുറയ്ക്കുന്ന വിധം ദീർഘകാലമായി തുടരുന്ന ഉപഭോക്തൃ ബന്ധം തുടങ്ങിയവ ഈ കമ്പനികളുടെ സവിശേഷതകളായി വിലയിരുത്തപ്പെടുന്നു. 75 രാജ്യങ്ങളിൽ ബിസിനസ് സാന്നിദ്ധ്യമുള്ള കമ്പനികളും ഈ ലിസ്റ്റിൽ

1. എ.ഐ.എ എൻജിനീയറിങ്

ലാർജ് സ്കെയിൽ മൈനിങ്ങിന് ഉൾപ്പെടെ ഉപയോഗിക്കുന്ന ഗ്രൈൻഡിങ് ഉപകരണങ്ങൾ നിർമിക്കുന്ന മി‍ഡ്ക്യാപ് കമ്പനിയാണിത്.

വേഗ ഇൻഡസ്ട്രീസ് എന്ന കമ്പനിയിലൂടെ ആഗോള തലത്തിൽ ബിസിനസ് ചെയ്യുന്നു. അമേരിക്ക, ആസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലടക്കം ഗോൾഡ്, കോപ്പർ, ഹാർഡ് റോക്ക് മിനറൽസ് എന്നിവയുമായി ബന്ധപ്പെട്ട ഓപ്പറേഷൻസിന് കമ്പനി സൊല്യൂഷനുകൾ നൽകുന്നു. ISO 9001:2015 സർട്ടിഫിക്കേഷനുള്ള കമ്പനി കൂടിയാണിത്.

  • മാർക്കറ്റ് ക്യാപ് : 45,073 കോടി രൂപ
  • ഓഹരി വില : 4,829.90 രൂപ
  • ROE : 15.31%

 

2. ഗാർവെയർ ടെക്നിക്കൽ ഫൈബേഴ്സ് 

ഇന്ത്യൻ ടെക്സ്റ്റൈൽ സെക്ടറിലും, ആഗോള വിപണിയിലും മുൻനിരയിൽ നിൽക്കുന്ന ടെക്സ്റ്റൈൽസ് കമ്പനിയാണിത്. സ്മാൾക്യാപ് വിഭാഗത്തിൽ ഉൾപ്പെടുന്ന കമ്പനി 1976ലാണ് സ്ഥാപിതമായത്. ഹൈ പെർഫോമൻസ് പോളിമർ റോപ്സ്, ഫിഷിങ് നെറ്റ്സ്, സ്പോർട്സ് നെറ്റിങ്, സേഫ്റ്റി നെറ്റ്സ്, അക്വാകൾച്ചർ കേജ് തുടങ്ങിയവയുടെ മാനുഫാക്ചറിങ് നടത്തുന്നു. 75 രാജ്യങ്ങളിൽ കമ്പനിക്ക് കസ്റ്റമേഴ്സുണ്ട്.

  • മാർക്കറ്റ് ക്യാപ് : 7,112 കോടി രൂപ
  • ഓഹരി വില : 728.35 രൂപ
  • ROE : 18.65%

 

3. ഫൈൻ ഓർഗാനിക് ഇൻഡസ്ട്രീസ്

കെമിക്കൽസ് മേഖലയിൽ ബിസിനസ് ചെയ്യുന്ന സ്മാൾക്യാപ് കമ്പനി . ഓലിയോ കെമിക്കൽ അധിഷ്ഠിത സ്പെഷ്യാലിറ്റി അഡിക്ടീവ്സിന്റെ നിർമാണം നടത്തുന്നു. പ്ലാസ്റ്റിക്, ഫുഡ് പാക്കേജിങ്,കോസ്മെറ്റിക്സ്, കോട്ടിങ്സ്, ഫീഡ് ന്യൂട്രീഷൻ അടക്കമുള്ള മേഖലകളിൽ ഫങ്ഷണൽ ഇൻഗ്രീഡിയന്റ്സ് പ്രൊഡക്ടുകൾ കമ്പനി സപ്ലൈ ചെയ്യുന്നു.

75 രാജ്യങ്ങളിൽ ബിസിനസ് സാന്നിദ്ധ്യം. കമ്പനിയുടെ പ്രൊഡക്ടുകൾ യൂറോപ്യൻ യൂണിയൻ, യു.എസ് എന്നിവിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

  • മാർക്കറ്റ് ക്യാപ് : 16,054 കോടി രൂപ
  • ഓഹരി വില : 5,236.10 രൂപ
  • ROE : 17.88%

Top News from last week.