ചെന്നൈ: ഇന്ത്യൻ സിനിമയുടെ സംഗീത ഇതിഹാസം ഇളയരാജയ്ക്ക് ഇന്ന് 82ാം പിറന്നാൾ. പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും രാജയുടെ ഈണങ്ങൾക്ക് പ്രായമാകുന്നില്ല.
വർഷം 1991. മണിരത്‌നത്തിൻറെ ദളപതി സിനിമയുടെ പാട്ടെഴുത്ത് നടക്കുന്നു. വാലിയാണ് പാട്ടെഴുതുന്നത്. ഇളയരാജ സംഗീതമൊരുക്കുന്നു. രാജ ട്യൂൺ പറഞ്ഞുകൊടുത്തപ്പോൾ ചിന്നതായവൾ തന്ത രാസാവേ എന്ന് വാലി എഴുതി. ഈ വരികൾ കണ്ട് രാജയുടെ കണ്ണ് നിറഞ്ഞു. കാരണം ഇളയരാജയുടെ അമ്മയുടെ പേരായിരുന്നു ചിന്നതായ്.
1976 ൽ അന്നക്കിളിയിൽ തുടങ്ങി സിനിമായാത്ര പല പതിറ്റാണ്ട് കഴിഞ്ഞിട്ടും അതേ പ്രതിഭയോടെ തുടരുന്നു എന്നതാണ് ഇളയരാജയെ രാജ്യം കണ്ട ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളായി മാറ്റുന്നത്. തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി 4600 ഓളം ഗാനങ്ങൾ.തലമുറകൾ മാറി വന്നിട്ടും രാജാപ്പാട്ടിന് തുല്യം രാജാപ്പാട്ട് മാത്രം.
എസ്പിബിയും ഇളയരാജയും ഒന്നിച്ചപ്പോഴെല്ലാം പിറന്നത് സംഗീതസൗഹൃദത്തിന്റെ ഇളയനിലാപ്പാട്ടുകൾ. യേശുദാസ് തൊട്ട് പുതുതലമുറ ഗായകർ വരെ രാജയുടെ ഈണങ്ങൾക്ക് ശബ്ദം നൽകി.
ലണ്ടനിലെ റോയൽ ഫിൽ ഹാർമോണിക് ഓർക്കസ്ട്രയിൽ സിംഫണി ചെയ്ത ആദ്യ ഏഷ്യാക്കാരനാണ് ഇളയരാജ. അഞ്ചുതവണ ദേശീയ പുരസ്‌കാരം, കേരള സർക്കാരിൻറെ പുരസ്‌കാരം മൂന്നുതവണ, തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരം ആറുതവണ, പിന്നെയും ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങൾ, രാജ്യം പത്മഭൂഷണും പത്മവിഭൂഷണും രാജ്യസഭ അംഗത്വവും നൽകി ആദരിച്ച പ്രതിഭ.
സംഗീതത്തിന്റെ രാജരാജയായി നിറയുമ്പോഴും വലിയ വാശികൾ അദ്ദേഹത്തെ വിവാദ നായകനുമാക്കി. പാട്ടുകളുടെ അവകാശത്തർക്കത്തിൽ അടുത്ത സുഹൃത്ത് എസ് പി ബാലസുബ്രഹ്മണ്യത്തോട് പോലും വിട്ടുവീഴ്ച കാണിച്ചില്ല ഇളയരാജ. മഞ്ഞുമ്മൽ ബോയ്‌സ് മുതൽ അവസാനം ഗുഡ് ബാഡ് അഗ്ലിവരെ തുടരുന്നു രാജയുടെ നിയമ പോരാട്ടങ്ങൾ.
ഈ 82ാം വയസ്സിലും വിവാദങ്ങളുടെ തലക്കെട്ടിൽ രാജ നിറയുമ്പോഴും ആ പാട്ടുകളെക്കുറിച്ച് സംഗീത പ്രേമികൾക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല. ഈ 2025ലെ സൂപ്പർഹിറ്റുകളിലും രാജാപ്പാട്ട് കൂടിയേതീരൂ എന്ന അവസ്ഥയക്ക് അപ്പുറം ആ പ്രതിഭയക്ക് മറ്റെന്ത് അടയാളം വേണം