മുകേഷ് അംബാനിയുടെ ആസ്തിയിൽ 45,942.75 രൂപയുടെ വർധന 5 ദിവസം കൊണ്ട്. ഇതേ സമയം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വാല്യുവേഷനിൽ 56,124.48 കോടിയുടെ കുറവുണ്ടായി. മുൻനിര കമ്പനികളുടെ മാർക്കറ്റ് ക്യാപ് വിവരങ്ങൾ
പോയ വാരം ഇന്ത്യയിൽ വിപണി മൂല്യത്തിൽ മുൻനിരയിലുള്ള ആദ്യ 10 കമ്പനികളിൽ 5 എണ്ണത്തിന്റെയും മാർക്കറ്റ് ക്യാപ്പിൽ ആകെ 1,02,771.87 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. കൂടുതൽ നഷ്ടം നേരിട്ടത് 56,124.48 കോടി രൂപ എന്ന നിലയിൽ എച്ച്.ഡി.എഫ്.സി ബാങ്കാണ്. അതേ സമയം റിലയൻസ് ഇൻഡസ്ട്രീസിന്റെ വാല്യുവേഷൻ ഉയർന്നത് മുകേഷ് അംബാനിയുടെ ആസ്തിയിൽ 45,942.75 കോടി രൂപയുടെ വർധനയാണുണ്ടാക്കിയത്
കമ്പനിയുടെ പേര്, മാർക്കറ്റ് ക്യാപ്പിലെ ഇടിവ്/നേട്ടം, ഇപ്പോഴത്തെ മാർക്കറ്റ് ക്യാപ് എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകിയിരിക്കുന്നത്
നഷ്ടം നേരിട്ട 5 കമ്പനികൾ
1. എച്ച്.ഡി.എഫ്.സി ബാങ്ക് : 56,124.48 കോടി, 12,01,267.28 കോടി
2. ഹിന്ദുസ്ഥാൻ യൂണിലിവർ : 18,009.62 കോടി, 4,89,631.32









