യുദ്ധഭീതിയിലും തിളങ്ങുന്ന 7 ‘കുഞ്ഞന്‍ ഓഹരികള്‍’; വില 200 -ല്‍ താഴെ, പുതിയ ലക്ഷ്യവിലയും സ്‌റ്റോപ്പ് ലോസും

ഇന്ത്യന്‍ ഔഹരി വിപണികളില്‍ വാരാദ്യം വന്‍ ഇടിവാണ് പല വിദഗ്ധരും പ്രവചിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തെ തകര്‍ച്ച ഈ ഇടിവിന്റെ വ്യാപ്തി വര്‍ധിപ്പിച്ചേക്കാം. ആഗോള വിപണിയിലെ എണ്ണവില വര്‍ധനയെ തുടര്‍ന്ന രാജ്യാന്തര സൂചികകള്‍ എല്ലാം കടുത്ത സമ്മര്‍ദത്തിലാണ്. ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് കുവൈറ്റ്, യുഎഇ, സൗദി, ഇറാഖ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ എണ്ണ, വാതക പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. നിഫ്റ്റിയെ സംബന്ധിച്ച് 24,300 ലെവല്‍ വള ്രെപ്രധാനമായി മാറുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഈ ലെവലിന് താഴെ വന്‍ തകര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അര്‍ത്ഥവത്തായ മുന്നേറ്റങ്ങള്‍ക്ക് സൂചിക 25,200 മറികടക്കേണ്ടതുണ്ട്. ബാങ്ക് നിഫ്റ്റിയെ സംബന്ധിച്ച് 58,000 ലെവല്‍ അതിപ്രധാനമാണ്. യുദ്ധ സാഹചര്യത്തിലും വിദഗ്ധര്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ചില ഓഹരികളെയാണ് ഇന്നു പരിചയപ്പെടുത്തുന്നത്.

കാസ്‌ട്രോള്‍ ഇന്ത്യ

  • പരിഗണിക്കേണ്ട നിലവാരം: 185 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 190 രൂപ
  • സ്റ്റോപ്പ് ലോസ്: 182 രൂപ
  • റേറ്റിംഗ് ഏജന്‍സി: പ്രഭുദാസ് ലില്ലാധര്‍ (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 187.13 രൂപ
  • എന്‍എംഡിസി
  • പരിഗണിക്കേണ്ട നിലവാരം: 79.79 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 85 രൂപ
  • സ്റ്റോപ്പ് ലോസ്: 77.35 രൂപ
  • റേറ്റിംഗ് ഏജന്‍സി: ചോയിസ് ബ്രോക്കിംഗ് (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 79.89 രൂപ
  • ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

  • പരിഗണിക്കേണ്ട നിലവാരം: 59.69 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 64 രൂപ
  • സ്റ്റോപ്പ് ലോസ്: 57 രൂപ
  • റേറ്റിംഗ് ഏജന്‍സി: ചോയിസ് ബ്രോക്കിംഗ് (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 59.81 രൂപ
  • ​എസ്ബിഎഫ്‌സി

  • പരിഗണിക്കേണ്ട നിലവാരം: 93.96 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 100 രൂപ
  • സ്റ്റോപ്പ് ലോസ്: 90.50 രൂപ
  • റേറ്റിംഗ് ഏജന്‍സി: ചോയിസ് ബ്രോക്കിംഗ് (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 94.70 രൂപ
  • ​ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക്

  • പരിഗണിക്കേണ്ട നിലവാരം: 119- 116 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 128 രൂപ
  • സ്റ്റോപ്പ് ലോസ്: 111 രൂപ
  • റേറ്റിംഗ് ഏജന്‍സി: ആനന്ദ് രതി (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 118.21 രൂപ
  • ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍

  • പരിഗണിക്കേണ്ട നിലവാരം: 147- 145 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 160 രൂപ
  • സ്റ്റോപ്പ് ലോസ്: 140 രൂപ
  • റേറ്റിംഗ് ഏജന്‍സി: ആനന്ദ് രതി (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 146.58 രൂപ
  • ഫിനോലെക്‌സ് ഇന്‍ഡസ്ട്രീസ്

  • പരിഗണിക്കേണ്ട നിലവാരം: 188- 185 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 205 രൂപ
  • സ്റ്റോപ്പ് ലോസ്: 175 രൂപ
  • റേറ്റിംഗ് ഏജന്‍സി: ആനന്ദ് രതി (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 186 രൂപ

Top News from last week.

Latest News

More from this section