എനിക്ക് കൊതി തീർന്നിട്ടില്ല’, ബിഗ് ബോസിൽ നിന്ന് പുറത്തായ ആർജെ ബിൻസിയുടെ ആദ്യ പ്രതികരണം

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് വീട്ടിൽ നിന്ന് ഇന്നലെ ശനിയാഴ്ച ഒരാൾ കൂടി പുറത്തായി. ആർ ജെ ബിൻസിയാണ് പ്രേക്ഷക വിധി പ്രകാരം ഇന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. ബിഗ് ബോസ് വീട്ടിൽ നിന്ന് തനിക്ക് കൊതി തീർന്നിട്ടില്ല എന്നായിരുന്നു പിന്നീട് മോഹൻലാലിനോട് ആർജെ ബിൻസി പ്രതികരിച്ചത്. ഇനി ഫുൾ പവർ ആയിട്ട് ഞാനങ്ങ് തുടരും എന്നും ബിൻസി പ്രതികരിച്ചു.

ബിൻസിയുടെ വാക്കുകൾ

ഒരുപാട് ആഗ്രഹിച്ച് വന്നതാണ് ഞാൻ. ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ആകുമെന്ന്. ഹൃദയം കൊണ്ട് ഒരുപാട് ആഗ്രഹിച്ചു, ബിഗ് ബോസ് വീട്ടിൽ തുടരണം എന്ന്. ഗെയിം എന്താണ് എന്ന് മനസ്സിലാക്കി അറിഞ്ഞ് നിൽക്കുകയായിരുന്നു ഞാൻ. എന്റെ കൂറച്ചു കൂടി പുറത്തുവരാനുണ്ടായിരുന്നു. എന്റെ 90 ശതമാനം ഞാൻ ഇവിടെ വീട്ടിൽ കൊടുത്തിട്ടുണ്ട്. ഞാൻ കുറച്ച് വഴക്കാളിയാണ്. അത് ഞാൻ പുറത്ത് ഇറക്കിയില്ലായിരുന്നു. പിന്തുണച്ച എല്ലാവർക്കും എന്റെ നന്ദി.

എന്റെ എല്ലാ സ്വപ്‌നങ്ങൾക്കും കൂടെ നിന്നിട്ടുള്ളത് എന്റെ ചാച്ചനും അമ്മയും തന്നെയാണ്. അവർ ഇപ്പോൾ കാണുന്നുണ്ടെങ്കിൽ വിഷമിക്കുന്നുണ്ടായിരിക്കും. പക്ഷേ ഇത് ഒരു ഗെയിമാണ്. ഞാൻ ഒരുപാട് കഷ്ടപ്പെട്ട് വന്നതാണ്. അതുകൊണ്ട് ഇവിടംകൊണ്ട് ഞാൻ നിർത്താൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ല. ഇനി ഫുൾ പവർ ആയിട്ട് ഞാനങ്ങ് തുടരും. ബിഗ് ബോസ് പുറത്ത് നിന്ന് കാണുന്നത് പോലെ അല്ല അവിടത്തെ ജീവിതം. നല്ല റിസ്‌കാണ്. എനിക്ക് അവിടെ നിന്ന് കൊതി തീർന്നിട്ടില്ല. എല്ലാവരെയും മിസ് ചെയ്യും. പറഞ്ഞു വിടാതിരിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ?. വലിയ ഒരു അവസരമാണ് കിട്ടിയത്.

Top News from last week.