അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന എഎഫ്എ പ്രതിനിധിയുടെ ചാറ്റ് പുറത്തുവന്നതോടെ സര്‍ക്കാരിനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലക്ഷങ്ങള്‍ ചെലവാക്കി മെസിയെ വിളിക്കാന്‍ പോയവര്‍ മറുപടി പറയണമെന്ന് സണ്ണി ജോസഫ്. മെസ്സി ഈസ് മിസ്സിംഗ് എന്നും കായിക മന്ത്രി മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തള്ളിമറിച്ചുണ്ടാക്കിയ അപകടമെന്ന് ഷാഫി പറമ്പില്‍ എംപി കുറ്റപ്പെടുത്തി. മന്ത്രി സ്‌പെയിനില്‍ പോയതിന് ഖജനാവില്‍ നിന്ന് ചെലവായ പണം സിപിഐഎം തിരിച്ചടക്കണമെന്ന് ഹൈബി ഈഡന്‍ എംപിയും ആവശ്യപ്പെട്ടു. കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. സര്‍ക്കാര്‍ കരാര്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ല. കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാര്‍ എന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പറഞ്ഞു.









