തിരുവനന്തപുരത്ത് പതിനാലുകാരൻ മുങ്ങി മരിച്ചു

തിരുവനന്തപുരം: വെള്ളറട ചിമ്മണ്ടിക്കുളത്തില്‍ പതിനാലുകാരൻ മുങ്ങി മരിച്ചു. കുന്നതുകാൽ ചാവടി പുളിയത്തറ വിജയൻ – കല ദമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്. നാല് സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയപ്പോൾ കുളത്തിന്റെ പടിയിൽ നിന്ന് കാൽ വഴുതി വെള്ളത്തിൽ വീഴുകുയായിരുന്നു.

ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കൾക്കും നീന്തൽ അറിയില്ലായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാരെത്തിയാണ് അഭിനവിനെ പുറത്തെത്തിച്ചത്. ഉടൻതന്നെ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരക്കോണം പി.പി.എം. എച്ച്.എസ്സില്‍ പത്താം ക്ലാസില്‍ പരീക്ഷ എഴുതി റിസള്‍ട്ട് വരാന്‍ കാത്തിരിക്കുകയായിരുന്നു. മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top News from last week.