വിലക്കയറ്റത്തിന് ബ്രേക്ക്? സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു

അടുത്ത ദിവസങ്ങളിൽ വിലയിൽ വീണ്ടും മാറ്റം ഉണ്ടാകുമോയെന്നതാണ് ആഭരണ വിപണിയും നിക്ഷേപകരും ശ്രദ്ധിക്കുന്നത്.
സംസ്ഥാനത്ത് സ്വർണ

രൂപയായിരുന്ന സ്വർണവില, ഇന്ന് (മേയ് 4)യും അതേ നിലയിൽ തുടരുകയാണ്. തുടർച്ചയായ വിലക്കയറ്റത്തിനുശേഷം വന്ന ഈ സ്ഥിരത വിപണിയിൽ ചെറിയ ആശ്വാസമായി കണക്കാക്കപ്പെടുന്നു.  ഗ്രാമിന് 13,835 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലെ ചലനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന സാഹചര്യത്തിൽ, അടുത്ത ദിവസങ്ങളിൽ വിലയിൽ വീണ്ടും മാറ്റം ഉണ്ടാകുമോയെന്നതാണ് ആഭരണ വിപണിയും നിക്ഷേപകരും ശ്രദ്ധിക്കുന്നത്.

പണിക്കൂലി, 3 ശതമാനം ജിഎസ്ടി (GST), ഹാൾമാർക്കിംഗ് ചാർജുകൾ എന്നിവ ചേർക്കുമ്പോൾ ഒരു പവൻ ആഭരണത്തിന് ശരാശരി 1.25 ലക്ഷം രൂപയോളം ഉപഭോക്താക്കൾ നൽകേണ്ടി വരും. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത കാരണം വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. സ്വർണ്ണവിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കണക്കിലെടുത്ത് നിക്ഷേപകർ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു

ആഗോള വിപണിയും യുഎസ് – ഇറാൻ ചർച്ചകളും

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളും ആഗോള വിപണിയിലെ നിക്ഷേപകരുടെ നീക്കങ്ങളുമാണ് നിലവിൽ വിലയെ നിയന്ത്രിക്കുന്നത്. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിലെ വിപണിയിലും വലിയ വ്യതിയാനങ്ങൾ ഉണ്ടായേക്കാം.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.

സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ കണക്കാക്കാം?

കാരറ്റ് അടിസ്ഥാനപ്പെടുത്തിയാണ് സ്വർണത്തിന്റെ അളവും പരിശുദ്ധിയും കണക്കാക്കുന്നത്. കാരറ്റിന്റെ നിലവാരം കൂടുന്നതിന് അനുസരിച്ച് സ്വർണത്തിന്റെ പരിശുദ്ധി കൂടും. പ്രധാനമായും 24K, 22K, 18K നിലവാരങ്ങളിലാണ് സ്വർണം ഇന്ത്യയിൽ ലഭ്യമാകുന്നത്.

മെയ് മാസത്തെ സ്വർണവില (പവനിൽ)

മെയ് 01: 1,10,280 (രാവിലെ)

മെയ് 01: 1,09,720 (വൈകുന്നേരം)

മെയ് 01: 1,10,440 (രാത്രി)

മെയ് 02:  1,10,680

മെയ് 03:  1,10,680

മെയ് 04:  1,10,680

Top News from last week.

Latest News

More from this section