ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻറെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിലെ ഗുരുഭവനിൽ വെച്ച് ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണ പരിപാടി നടത്തി. വനിതാ വേദി ജില്ലാ പ്രസിഡൻ്റ് കെ പങ്കജവല്ലിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വക്കറ്റ് പി ഇന്ദിര ഉദ്ഘാടനം ചെയ്തു. CoRWA വർക്കിംഗ് പ്രസിഡണ്ട് അനിൽകുമാർ, ഫെറ ജില്ലാ വൈസ് പ്രസിഡണ്ട് കെ പ്രകാശൻ, സെക്രട്ടറി കെ പി മുരളീകൃഷ്ണൻ, രക്ഷാധികാരി പി വി സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. കണ്ണൂർ തളാപ്പിലെ വിൻസ്റ്റ ഹെൽത്ത് കെയറിലെ പാത്തോളൊജിസ്റ്റ് ഡോ.മഞ്ജുഷ ക്ലാസ് നയിച്ചു.ഫെറ വനിതാ വേദിയുടെ സിക്രട്ടറി അഡ്വ. പ്രീത ഹരീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീമതി സ്വപ്ന നന്ദിയും പറഞ്ഞു.









