കണക്റ്റ എക്​സിബിഷന്​ പ്രൗഡോജ്വലമായ തുടക്കം.

കണ്ണൂർ:മനുഷ്യ ബന്​ധങ്ങളെയും ജീവിത മൂല്യങ്ങളെയും ആശയ സമ്പുഷ്​ടമായി ദൃശ്യവൽകരിക്കുന്ന ‘കണക്​റ്റ’ കൾച്ചറൽ എക്​സിബിഷന്​ പ്രൗ​​​​ഡോജ്വല തുടക്കം. കണ്ണൂർ ടൗൺസ്ക്വയറിന്​ എതിർവശം ​പ്രത്യേകം സജ്ജമാക്കിയ പന്തലിൽ കണ്ണൂർ മേയർ അഡ്വ. പി. ഇന്ദിര ഉദ്​ഘാടനം ചെയ്​തു.

തകർന്ന് കൊണ്ടിരിക്കുന്ന മനഷ്യബന്ധങ്ങളും സാഹോദര്യ ബന്ധങ്ങളും ഇനിയും തിരികെ മുറുകെ പിടിക്കാനായില്ലെങ്കിൽ നാം മനുഷ്യരല്ലാതായി തീരുമെന്ന് മേയർ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടികാട്ടി. ബന്ധങ്ങളുടെ പവിത്രത ഊന്നിപ്പറയുന്ന കണക്റ്റയുടെ സംഘാടനത്തെ മേയർ അഭിനന്ദിച്ചു.

രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഉദ്ഘാടന ചടങ്ങ്.

 

ഡയലോഗ് സെൻ്റർ ഡയരക്ടർ ടി മുഹമ്മദ് വേളം ചടങ്ങിൽ അധ്യക്ഷത വഹിച്ചു, നഗരിയിലൊരുക്കിയ പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടനം മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ നിർവ്വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ പവലിയൻ ഉദ്ഘാടനം പ്രവാസി വ്യവസായി ഡോ. എം. പി ഹസ്സൻ കുഞ്ഞിയും പീസ് വില്ലേജ് പവലിയൻ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കെ പി താഹിറും ഉദ്ഘാടനം ചെയ്തു.

വി.ടി അബ്ദുള്ളക്കോയ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.

ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സിക്രട്ടറി എ റഹ്മത്തുന്നിസ ടീച്ചർ, ബൈത്തു സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി ടി പി സാജിദ, യു പി സിദ്ദീഖ്, തൗഫീഖ് മമ്പാട്, ഫൈസൽ പൈങ്ങോട്ടായി,, ഔറ ഇ മാഗസിൻ എഡിറ്റർ ഷമീന അഫ്ഷാൻ, ചെന്നൈ ഹിദായ കോളേജ് സിക്രട്ടറിയും പ്രിൻസിപ്പാളുമായ റാബിയ ബസറി, തുടങ്ങിയവർ സംസാരിച്ചു.

സംഘാടക സമിതി ചെയർമാൻ ടി കെ മുഹമ്മദലി സ്വാഗതവും, ജനറൽ കൺവീനർ സി കെ എ ജബ്ബാർ നന്ദിയും പറഞ്ഞു.ഉദ്ഘാടന ദിനത്തിൽ ദാന റാസിഖും സലാഹുദ്ദീനും അവതരിപ്പിച്ച ‘പാട്ടും പറച്ചിലും ഉണ്ടായിരുന്നു.

ശനിയാഴ്ച വൈകീട്ട്

മൈത്രീ സംഗത്തിൽ വർക്കലശിവഗിരി മഠം സ്വാമിഅവ്യയാനന്ദ, ഡോ.കെ.എസ്​.മാധവൻ, അഡ്വ.പി.വി.സൈനുദ്ദീൻ, റവ.ബിബിൻ മാത്യൂ, എ​.കെ.വാസു, കെ.ടി.ബാബുരാജ്​, അബ്​ദുൽഹകീം നദ്​വി, ജബീന ഇർഷാദ്​, എന്നിവർ പ​​​​ങ്കെടുക്കും. ഗാനമേളയും ഉണ്ടാവും.

 

 

Top News from last week.