150 മണിക്കൂര്‍ കൊണ്ട് ഒരു ഫാക്ടറി! ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യ; ഭാരതത്തിന്റെ ‘പിഇബി’ സാങ്കേതികവിദ്യ

മണിക്കൂറുകള്‍ കൊണ്ട് ഇന്ത്യയില്‍ വമ്പന്‍ ഫാക്ടറികള്‍ ഉയരും. ഇന്ത്യയുടെ പുതിയ ടെക്‌നോളജിയില്‍ അമ്പരന്ന് ലോകം. 150 മണിക്കൂര്‍ കൊണ്ട് ഫാക്ടറി ഉയര്‍ത്തിയതിന് ലോക റെക്കോഡ്.മണിക്കൂര്‍ കൊണ്ട് ഒരു ഫാക്ടറി നിര്‍മ്മിക്കുക എന്നത് പലര്‍ക്കും ഒരു സയന്‍സ് ഫിക്ഷന്‍ ആയി തോന്നാം. എന്നാല്‍ അത്തരമൊരു നീക്കം കൊണ്ട് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഭാരതം. അതെ, വെറും 150 മണിക്കൂറിനുള്ളില്‍ ഒരു ഫാക്ടറി ഉയര്‍ന്നിരിക്കുന്നു ഇന്ത്യയില്‍. പ്രീ- എന്‍ജിനീയറിംഗ് ബില്‍ഡിംഗ് (PEB) സാങ്കേതികവിദ്യയിലൂടെയാണ് ഇന്ത്യ നേട്ടം കൈവരിച്ചിരിക്കുന്നത്.
നിര്‍മ്മാണത്തില്‍ ലോക റെക്കോഡ്

ആന്ധ്രാപ്രദേശിലെ മമ്പട്ടുവില്‍ 1,51,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു ഫാക്ടറി കൃത്യം 150 മണിക്കൂറിനുള്ളില്‍ നിര്‍മ്മിച്ചുകൊണ്ട് വേള്‍ഡ് റെക്കോഡ് സ്ഥാപിച്ചത് EPACK പ്രീഫാബ് എന്ന കമ്പനിയാണ്. പരമ്പരാഗത സിമെന്റ് നിര്‍മ്മിതികളില്‍ നിന്ന് മാറി ചിന്തിച്ചതാണ് കമ്പനിയുടെ നേട്ടത്തിന് കാരണം. പരമ്പരാഗത നിര്‍മ്മിതികളില്‍ സിമെന്റ് ഉണങ്ങാന്‍ എടുക്കുന്ന സമയമാണ് നിര്‍മ്മാണം വൈകാനുള്ള പ്രധാന കാരണം.

അതേസമയം ഇപാക്ക് പ്രീഫാബ് ലെഗോ സ്‌റ്റൈല്‍ നിര്‍മ്മാണരീതി പിന്തുടരുന്നു. ഇവര്‍ സൈറ്റ് തയ്യാറാക്കുന്നതിനൊപ്പം തന്നെ സ്റ്റീല്‍ കോളങ്ങളും, ബീമുകളും, പാനലുകളും ഒരേസമയം നിയന്ത്രിത ഫാക്ടറി പരിതസ്ഥിതിയില്‍ നിര്‍മ്മിക്കുന്നു. ഇവ ഉയര്‍ന്ന എന്‍ജിനിറയറിംഗ് കൃത്യതയോടെ നിര്‍വഹിക്കുന്നതിനാല്‍ വെല്‍ഡിംഗ്, മുറിക്കല്‍ എന്നിവ കൂടാതെ നിര്‍മ്മാണവേഗം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.മൂന്നുഘട്ട നിര്‍മ്മാണം

സിന്‍ക്രൊണൈസ്ഡ് ഷിഫ്റ്റുകളിലൂടെയാണ് കമ്പനി 150 മണിക്കൂര്‍ കൊണ്ട് നിര്‍മ്മാണ നേട്ടം കൈവരിച്ചത്. ആദ്യത്തെ 48 മണിക്കൂറില്‍ അവര്‍ തൂണുകളും റാഫ്റ്ററുകളും ഉള്‍പ്പെടെ ഫാക്ടറിയുടെ സ്റ്റീല്‍ ചട്ടക്കൂട് ഉയര്‍ത്തി. 48- 90 വരെയുള്ള മണിക്കൂറില്‍ മേല്‍ക്കൂര പൂര്‍ത്തിയാക്കി. 90- 150 മണിക്കൂര്‍ വരെയുള്ള അവസാന ഘട്ടത്തില്‍ വാള്‍ ക്ലാഡിംഗ്, വാതിലുകള്‍ തുടങ്ങിയുള്ള ഫിനിഷിംഗ് ടച്ചുകള്‍ പൂര്‍ത്തിയാക്കി.

ഇന്ത്യയ്ക്ക് ആവശ്യം

വളരുന്ന ഇന്ത്യയ്ക്ക് ഇത്തരം ഉയര്‍ന്ന സാങ്കേതികവിദ്യ ആവശ്യമാണ്. സെമികണ്ടക്ടറുകള്‍, ഡാറ്റാ സെന്ററുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ 'സണ്‍റൈസ് മേഖലകളില്‍' ഇന്ത്യ നടത്തുന്ന വന്‍ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഈ നിര്‍മ്മാണ രീതി സഹായിക്കും. ഇലക്ട്രോണിക്‌സ് പോലുള്ള വ്യവസായങ്ങളില്‍ ഒരു ഫാക്ടറി തുറക്കാന്‍ വൈകുന്നത് ദശലക്ഷക്കണക്കിന് വിപണി വിഹിതം നഷ്ടപ്പെടാനും, വരുമാനം നഷ്ടപ്പെടുത്താനും വഴിവയ്ക്കും.

പ്രകൃതിക്കു അനുയോജ്യം

പുതിയ സാങ്കേതികവിദ്യ പ്രകൃതിക്കും, ഇന്ത്യയുടെ വളര്‍ച്ച ലക്ഷ്യങ്ങളും അനുയോജ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. പരമ്പരാഗത കോണ്‍ക്രീറ്റ് നിര്‍മ്മിതികളേക്കാള്‍ കുറഞ്ഞ കാര്‍ബണ്‍ കാല്‍പ്പാടുകളാണ് പിഇബി ഘടനകള്‍ക്കുള്ളത്. ഇത് സൈറ്റുകളിലെ മാലിന്യ പ്രശ്‌നങ്ങളും കുറയ്്ക്കുന്നു. ഇത് ഇന്ത്യയുടെ ആഗോള കാര്‍ബണ്‍ ലക്ഷ്യങ്ങളുടെ വേഗത വര്‍ധിപ്പിക്കും.

Top News from last week.