Friday, October 9, 2026
Kerala

റിപ്പോർട്ടർ ടിവി ഉടമ ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ വൻതോതിൽ മദ്യശേഖരം പിടികൂടി.

Advertisement
Advertisement

കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്‍റോ അഗസ്റ്റിന്‍റെ വയനാട്ടിലെ കുടുംബവീട്ടിൽ വൻതോതിൽ മദ്യശേഖരം പിടികൂടി. 43 ലിറ്റർ വിദേശമദ്യവും ഏഴു ലിറ്റർ വൈനുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. മെസിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലിസ് വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യശേഖരം കണ്ടെത്തിയത്.

Advertisement

തുടർന്ന് നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി പൊലിസ് ഉദ്യോഗസ്ഥർ എക്സൈസ് സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

നിലവിലുള്ള നിയമപ്രകാരം വ്യക്തിഗതമായി കൈവശം വെക്കാവുന്ന അളവിലും വളരെ ഉയർന്ന അളവിലാണ് ഇവിടെ മദ്യം സൂക്ഷിച്ചിരുന്നത്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്‍റെ നിയമനുസൃത പരിധി മൂന്ന് ലിറ്ററും, വൈനിന്‍റെ പരിധി മൂന്നര ലിറ്ററുമാണ്

ബി​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് മ​ദ്യ​ങ്ങ​ൾ പ​ര​മാ​വ​ധി 15 ലി​റ്റ​ർ വ​രെ കൈ​വ​ശം വെ​ക്കാ​ൻ അ​നു​മ​തി​യു​ള്ള​പ്പോ​ഴാ​ണ് ഇ​തി​നേ​ക്കാ​ൾ എ​ത്ര​യോ ഇ​ര​ട്ടി മ​ദ്യം ഈ ​വീ​ട്ടി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ണ്ടെ​ടു​ത്ത മ​ദ്യം വി​ദേ​ശ​ത്തു​നി​ന്ന് നേ​രി​ട്ട് ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണോ അ​തോ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​മാ​ണോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ എ​ക്സൈ​സ് സം​ഘം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

 

 

Advertisement
Advertisement
Advertisement
Advertisement
Advertisement