Friday, October 9, 2026
India

ക്വാഡ് ഷെർപ്പമാരുടെ യോഗം ന്യൂഡൽഹിയിൽ ചേർന്നു

Advertisement
Advertisement

ക്വാഡ് ഷെർപ്പമാരുടെ യോഗം ന്യൂഡൽഹിയിൽ ചേർന്നു.വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ അധ്യക്ഷതയിൽ ക്വാഡ് രാജ്യങ്ങളിലെ ഷെർപ്പമാരുടെ യോഗം ന്യൂഡൽഹിയിൽ നടന്നു.യോഗത്തിൽ സമുദ്ര സുരക്ഷ, അന്തർദേശീയ സുരക്ഷ, സാമ്പത്തിക സുരക്ഷയും സമൃദ്ധിയും, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, മാനവിക സഹായം, അടിയന്തര ദുരന്ത പ്രതികരണം തുടങ്ങിയ മേഖലകളിലെ ക്വാഡ് സഹകരണം അവലോകനം ചെയ്തു.ഇൻഡോ-പസഫിക് മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഷെർപ്പമാർ ചർച്ച ചെയ്തു. പ്രായോഗികവും പ്രവർത്തനാധിഷ്ഠിതവുമായ സംരംഭങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനുള്ള പ്രതിബദ്ധതയും അവർ ആവർത്തിച്ചു.

Advertisement

മേയ് 26ന് ന്യൂഡൽഹിയിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലെ തീരുമാനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായാണ് ഈ യോഗം ചേർന്നത്.

Advertisement
Advertisement
Advertisement
Advertisement
Advertisement