Advertisement
Advertisement
Tuesday, September 15, 2026
District News

കണ്ണൂരിന്റെ ആതിഥേയത്വത്തിന് പുതിയ മുഖം: നയ്മ റെസിഡൻസി ഉദ്ഘാടനം ചെയ്തു

Advertisement
Advertisement

കണ്ണൂർ: തളാപ്പിലെ കൊയിലി ഹോസ്പിറ്റലിന് സമീപം പ്രവർത്തനം ആരംഭിച്ച ‘നയ്മ റെസിഡൻസി’യുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവ്വഹിച്ചു.കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. സുധാകരൻ എം.പി മുഖ്യാതിഥിയായിരുന്നു. അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ, കെ. വി. സുമേഷ് എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

Advertisement

ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ ഡോ. ഹസ്സൻ കുഞ്ഞി എം.പി., ടാറ്റാ ഗ്രൂപ്പ് ഗ്ലോബൽ ഹെഡ് ഡോ. രമേഷ് നമ്പ്യാർ, നിഷാൻ ഇലക്ട്രോണിക്സ് എം.ഡി നിഷാൻ മൊയ്തു, കൽപക ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ എം. ടി. പ്രകാശൻ, സതേൺ സ്റ്റീൽ എം.ഡി സജീവൻ കെ., അഗ്രികൾച്ചർ പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന പി. സി. ഹസ്സനാർ ഹാജി, കല സാംസ്കാരിക മേഖലയിലെ വൈഗ നമ്പ്യാർ, പി.എച്ച്.ഡി നേട്ടം കൈവരിച്ച ഡോ. പ്രിയങ്ക പുതുശ്ശേരി രാമക്കുടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.കെ. പത്മനാഭൻ, എ പി എ എസ് ഐ വൈസ് പ്രസിഡന്റ് കമലക്ഷൻ മാവില, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സചിൻ സൂര്യകാന്ത് മഖേച്ച, എൻ.ആർ.കെ ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ് ഡയറക്ടർ അബൂബക്കർ പി.ടി എന്നിവർ ആശംസകൾ നേർന്നു.
നയ്മ റെസിഡൻസി ഡയറക്ടർമാരായ അബ്ദുൽ നാസർ കെ.പി, മഹമ്മൂദ് ടി.പി, ഡിസയർ ഇൻ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ സി.കെ. സദാനന്ദൻ, ഇ.എം. ഷാജഹാൻ എന്നിവരും മുഖ്യ സാന്നിധ്യമായിരുന്നു.
ചടങ്ങിൽ ഡിസയർ ഇൻ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഡോ. മനോജ് ഗോവിന്ദ് സ്വാഗതവും നയ്മ റെസിഡൻസി ഡയറക്ടർ യൂസഫ് എം.പി നന്ദിയും രേഖപ്പെടുത്തി.

Advertisement
Advertisement
Advertisement
Advertisement
Advertisement