Advertisement
Advertisement
Tuesday, September 15, 2026
Kerala

സംസ്ഥാനത്തെ മികച്ച കുട്ടി കർഷകനുള്ള പുരസ്കാരം നേടിയ ആദിത്യന് പുതിയ വീട് നിർമ്മിച്ചു നൽകും-അഡ്വ. ടി. സിദ്ദിഖ്

Advertisement
Advertisement

സംസ്ഥാനത്തെ മികച്ച കുട്ടി കർഷകനുള്ള പുരസ്കാരം നേടിയ ആദിത്യന് പുതിയ വീട് നിർമ്മിച്ചു നൽകുമെന്ന് കൃഷിമന്ത്രി  പ്രഖ്യാപിച്ചു. സംസ്ഥാന കർഷകദിനാഘോഷ വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കാർഷിക കേരളത്തിന്റെ പുതിയ പ്രതീക്ഷയാണ് ആദിത്യനെന്നും, ചെറുപ്രായത്തിൽ തന്നെ കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ആദിത്യൻ എല്ലാ വിദ്യാർത്ഥികൾക്കും മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

Advertisement

ചേർത്തല അരീപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ മാതാപിതാക്കളായ അജയന്റെയും സജിതയുടെയും ഏകമകനാണ്. സ്വന്തമായി വീടില്ലാത്ത സാഹചര്യത്തിൽ ഒറ്റമുറി വീട്ടിലാണ് കുടുംബം താമസിക്കുന്നത്. എന്നിട്ടും സ്വന്തമായുള്ള 44 സെന്റ് സ്ഥലത്ത് നെൽകൃഷിയും 20 സെന്റ് പാട്ടഭൂമിയിൽ പച്ചക്കറി കൃഷിയും, അലങ്കാര മത്സ്യകൃഷി, ആട്, പശു, കോഴി, താറാവ് എന്നിവ ഉൾപ്പെടെയുള്ള സംയോജിത കാർഷിക മാതൃകയിലൂടെ ശ്രദ്ധേയമായ നേട്ടമാണ് ഈ കൊച്ചുകർഷകൻ കൈവരിച്ചിരിക്കുന്നത്. മാതാപിതാക്കളിൽ നിന്ന് കൃഷിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച ആദിത്യൻ ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

“ഇത്തരം കുട്ടികളാണ് കാർഷിക കേരളത്തിന്റെ ഭാവി. ആദിത്യന്റെ കൃഷിയോടുള്ള ആത്മാർഥതയ്ക്കും അധ്വാനത്തിനുമുള്ള അംഗീകാരമായാണ് പുതിയ വീട് നിർമ്മിച്ചുനൽകുന്നത്,” മന്ത്രി പറഞ്ഞു. കാർഷിക രംഗത്ത് ഉന്നത വിദ്യാഭ്യാസം നേടി മികച്ച കർഷകനാകണമെന്ന ആദിത്യന്റെ സ്വപ്നത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement
Advertisement
Advertisement
Advertisement