ഒമ്പതു മാസം ഗർഭിണിയായ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു

അജ്മാന്‍: ഒമ്പത് മാസം ഗര്‍ഭിണിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. അജ്മാന്‍ എമിറേറ്റ്സ് സിറ്റിയില്‍ താമസിക്കുന്ന പുളിക്കല്‍ അബ്ദുസലാമിന്റെ ഭാര്യ അസീബ(35)യാണ് മരിച്ചത്. താമസസ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാതാവിനെയും കുഞ്ഞിനെയും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ദുബൈ സോനപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മകള്‍: മെഹ്റ. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്റെ മകളാണ് അസീബ.

Top News from last week.