സതേൺ റെയിൽവെ ജനറൽ മാനേജർക്ക് നിവേദനം നൽകി.

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പിറ്റ് ലൈൻ സ്ഥാപിക്കുക, ഹംസഫർ, തുരന്തോ എക്സ്പ്രസ്സുകൾക്ക് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിക്കുക, പാലക്കാട്-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ്സ് (06031) കാസർഗോഡേക്ക് സർവ്വീസ് നീട്ടുക, കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ (16608) കാസർഗോഡ് സർവ്വീസ് നീട്ടുക, അന്ത്യോദയ എക്സ്പ്രസ്സ് എല്ലാ ദിവസവും സർവ്വീസ് നടത്തുക,-ബൈന്തൂർ പാസഞ്ചർ പുനരാംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് കണ്ണൂരിലെത്തിയ സതേൺ റെയിൽവേ ജനറൽ മാനേജർ ആർ. എൻ. സിംഗിന് aനോർത്ത് മലബാർ റെയിൽവെ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ നിവേദനം നൽകി.

 

എൻ.എം.ആർ.പി.സി ചെയർമാൻ അഡ്വ റഷീദ് കവ്വായി , കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല , കെ.പി. ചന്ദ്രാംഗദൻ , ചന്ദ്രൻ മന്ന,സുരേഷ്കുമാർ.ടി, ഗഫൂർ കാവിൻമൂല, നാരായണൻ നമ്പൂതിരി, രാജു ചാൾസ്, തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Top News from last week.

Latest News

More from this section