അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്തും മദ്രാസ്സ് ഇഞ്ചിനീയറിംങ്ങ് ഗ്രൂപ്പും വിരമിച്ച സൈനികർക്ക് റാലി നടത്തി
Advertisement

Advertisement

വിരമിച്ച സൈനികർക്ക് റാലി നടത്തി
Advertisement

അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്തും മദ്രാസ്സ് ഇഞ്ചിനീയറിംങ്ങ് ഗ്രൂപ്പും സംയുക്തമായി കണ്ണൂർ പള്ളിക്കുന്ന് രാധാ വിലാസം സ്കൂളിൽ വെച്ച് വിരമിച്ച സൈനികരുടെ പെൻഷനും സ്പർശും മറ്റു വിഷയങ്ങളിലുമുള്ള പരാതികൾ പരിഹരിക്കുന്നതിന് റാലി നടത്തി. മദ്രാസ്സ് ഇഞ്ചിനീയറിംങ്ങ് റിക്കോർഡ്സിന്റെ കമാൻഡിംങ്ങ് ഓഫീസർ കേണൽ കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടാനം ചെയ്തു. അദ്ദേഹത്തിന്റെ സഹ പ്രവർത്തകർ റാലി നയിച്ചു. ചടങ്ങിന്റെ അധ്യക്ഷത അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്തിന്റെ ജില്ലാ പ്രസിഡണ്ട് കേണൽ എം.എം. രാജീവൻ (റിട്ട.)നിർവ്വഹിച്ചു. സംസ്ഥാന സംഘടന സഹ സെക്രട്ടറി പി.ആർ. രാജൻ, സംസ്ഥാന രക്ഷാധികാരി കേണൽ കെ. രാമദാസൻ (റിട്ട.)
കേണൽ കനകരാജ് കെ.വി (റിട്ട.), ജില്ലാ ജനറൽ സെക്രട്ടറി അജിത്ത്. കെ.പി, കണ്ണൂർ താലൂക്ക് പ്രസിഡണ്ട് ശശീന്ദ്രൻ ചാല എന്നിവർ സംസാരിച്ചു.
Advertisement

Advertisement

Advertisement







