കണ്ണൂർ:നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ഐക്യ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 2 ന് മുൻസിപ്പൽ – പഞ്ചായത്ത് – മേഖല തലങ്ങളിൽ സമരജാഥ സംഘടിപ്പിക്കും. വൈകുന്നേരം 3 മണി മുതൽ നടത്തുന്ന പദയാത്രയുടെ സമാപനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗങ്ങളും നടത്തും. യുഡിഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം ചെയർമാൻ കൺവീനർമാരുടെയും സംയുക്തയോഗത്തിലാണ്ഈ തീരുമാനമെടുത്തത്.യോഗത്തിൽ ചെയർമാൻപി.ടി.മാത്യു അധ്യക്ഷത വഹിച്ചു.കൺവീനർ അഡ്വ.അബ്ദുൽകരീം ചേലേരി സ്വാഗതം പറഞ്ഞു.
പ്രാദേശികതലത്തിൽ യുഡിഎഫ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെഭാഗമായി നിയോജകമണ്ഡലം,മുനിസിപ്പൽ പഞ്ചായത്ത് തല യു.ഡി.എഫ് ചെയർമാൻ കൺവീനർമാരുടെ ദിദ്വിനക്യാമ്പ് ഡിസംബർ അവസാനവാരം നടത്തുന്നതിനും യോഗം തീരുമാനിച്ചു –
പദയാത്രയുടെ പ്രചരണാർത്ഥം നവംബർ 20നകം നിയോജകമണ്ഡലം നേതൃയോഗങ്ങളും 27 നകം പഞ്ചായത്ത് മുൻസിപ്പൽ മേഖല നേതൃയോഗങ്ങളും ചേരാൻ യോഗം നിർദ്ദേശം നൽകി.
കണ്ണൂർ കോർപ്പറേഷൻ മേയർഅഡ്വ. ടി ഒ മോഹനൻ , ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജജ്, എ. ഡി മുസ്തഫ അഡ്വ. കെ.എ.ലത്തീഫ്, എം. നാരായണൻകുട്ടി, വി. സുരേന്ദ്രൻ ,എസ്.എ. ശുക്കൂർ ഹാജി, ടി. ജനാർദ്ദനൻ , കെ.വി.കൃഷ്ണൻ , പി. സുനിൽകുമാർ, ജോൺസൺ പി.തോമസ്, സി.കെ. സഹജൻ, സി. രാഹുലൻ , സി.വി.ഗോപിനാഥ്, വി.എ.നാരായണൻ, സുരേഷ് ബാബു എളയാവൂർ, എസ്.കെ പി.സകരിയ, കെ.കെ. അബ്ദുറഹിമാൻ , ടി.എൻ എ ഖാദർ, എൻ.പി. താഹിർ, സി. സമീർ,എൻ ബാലകൃഷ്ണൻ , കെ വി രാമചന്ദ്രൻ , ടിവി രവീന്ദ്രൻ , പി എം മുഹമ്മദ് കുഞ്ഞി ഹാജി, സി ടി സജിത്ത്, ഉമ്മർ എം പയ്യന്നൂർ, എം സതീഷ് കുമാർ , പി .കെ . ജനാർദ്ദനൻ , സജീവ് മറോളി എന്നിവർ പങ്കെടുത്തു.