ചെങ്കോട്ട ആക്രമണത്തിൽ രണ്ടാമതൊരു കാർ കൂടി ഉപയോഗിച്ചു; ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ടിനായി തിരച്ചിൽ ഊർജിതം; വാഹന നമ്പർ DL10CK0458

ചെങ്കോട്ട ആക്രമണത്തിൽ പ്രതികൾ തകർത്ത വെള്ള ഹ്യൂണ്ടായ് ഐ20 കാറിന് പുറമെ മറ്റൊരു വാഹനം കൂടി ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

തുടർന്ന് ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പോലീസ് സംഘങ്ങൾ ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാറിനായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. DL10CK0458 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള കാറിന് വേണ്ടിയാണ് നിലവിൽ തിരച്ചിൽ ശക്തമാക്കിയിരിക്കുന്നത്.സ്ഫോടനത്തിന് ഉപയോഗിച്ച കാറോടിച്ച ഉമർ ഉൻ നബിയുടെ പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2017 നവംബർ 22-ന് രാജ്‌പുരി ഗാർഡൻ RTO-ൽ രജിസ്റ്റർ ചെയ്ത ഈ കാറിൻ്റെ രണ്ടാമത്തെ ഉടമയായിരുന്നു ഇദ്ദേഹം

Top News from last week.

Latest News

More from this section