അമേരിക്കയെ ഞെട്ടിച്ച പടയോട്ടം; തുർക്കിക്ക് വിജയത്തോടെ മടക്കം; പരാഗ്വായ് – ഓസ്‌ട്രേലിയ പോരാട്ടം സമനിലയിൽ

ലോസ് ഏഞ്ചലസ്‌: ഗ്രൂപ് ഡിയിലെ അവസാന മത്സരങ്ങളിലൊന്നിൽ അമേരിക്കയെ തകർത്ത് തുർക്കി. ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും തങ്ങളുടെ അവസാന മത്സരത്തിൽ 3 -2 എന്ന മികച്ച സ്കോറിനാണ് തുർക്കി അമേരിക്കയെ തകർത്തത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഓസ്റ്റൻ ട്രസ്റ്റിയുടെ ഗോൾ മികവിൽ അമേരിക്ക മുന്നിലെത്തിയെങ്കിലുംണ് ഓർക്കാൻ കോക്ച്ചുവിന്റേയും യുവതാരം ആർദ ഗുള്ളറിന്റെയും ഗോൾ മികവിൽ തുർക്കി മുന്നേറി. അമേരിക്കൻ ഗോൾ മുഖത്തേക്കു നിരന്തരം ആക്രമണങ്ങൾ നടത്തിയ തുർക്കി മുപ്പത്തിയൊന്നാം മിനിറ്റിലാണ് ആൽപർ ഇൽമാസിലൂടെ തങ്ങളുടെ ലീഡ് രണ്ടായി ഉയർത്തിയത്. എന്നാൽ രണ്ടാം പകുതിക്ക് ശേഷം അമേരിക്കയ്ക്ക് വേണ്ടി സെബാസ്റ്റ്യൻ ബെർഹാൾട്ടർ ഗോൾ നേടി സമനിലപിടിച്ചു.

സമനിലയെന്നുറപ്പിച്ച മത്സരം കയാൻ ഐഹാന്റെ മികസിച്ചൊരു ഗോളിലാണ് മാറിമറിഞ്ഞത്. കളി തീരാൻ സെക്കന്റുകൾ ബാക്കിനിൽക്കെയായിരുന്നു ഐഹാന്റെ ഗോൾഡൻ ഗോൾ പിറന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റതുകൊണ്ട് തന്നെ ഈ ലോകകപ്പിൽ വലിയ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ചച്ചിരുന്ന തുർക്കി നോക്കൗട്ട് കാണാതെ പുറത്തായി.തോറ്റെങ്കിലും ഗ്രൂപ് ചാമ്പ്യന്മാരാണ് അമേരിക്ക. നോക്കൗട്ടിൽ ബോസ്നിയയാണ് അമേരിക്കയുടെ എതിരാളികൾ.

അതേസമയം ലോകകപ്പിലെ തന്റെ ആദ്യ ഗോൾ നേട്ടം കൂടിയാണ് തുർക്കി താരം ആർദ ഗുളറിന്റേത്. ഈ ലോകകപ്പിൽ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന വിലയിരുത്തിയ താരമായിരുന്നു 21 കാരനായ റയൽ മാഡ്രിഡ് താരം ആർദ ഗുളർ. എന്നാൽ ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയതോടെ തുർക്കി ലോകകപ്പിൽ നിന്നും പുറത്താവുകയായിരുന്നു. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോടും രണ്ടാം മത്സരത്തിൽ പരാഗ്വായ്യോടും ആയിരുന്നു തുർക്കിയുടെ തോൽവി.

അതേസമയം ഗ്രൂപ് ഡിയിലെ മറ്റൊരു മത്സരത്തിൽ ഓസ്‌ട്രേലിയയും പരാഗ്വയ്‍യും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇരുടീമിനും മത്സരത്തിൽ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഒരെണ്ണം പോലും ഗോൾ ആക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ ഏഴ് പോയന്റുകളുമായി ഗ്രൂപ് ചാമ്പ്യാന്മാരായി അമേരിക്ക നോക്കൗട്ട് യോഗ്യത നേടി.

Top News from last week.