പത്തനംതിട്ട: പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികൾ എന്നാണ് സൂചന. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കൂടൽ പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്കൂളിന് സമീപത്ത് വെച്ചും പിന്നീട് പ്രതികളിൽ ഒരാള്‍ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം. പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിൽ ഉള്ളവരാണ് പ്രതികൾ. പ്രതികളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉള്‍പ്പെടുന്നു.
പെൺകുട്ടിയുടെ സഹോദരിയാണ് ചൂഷണത്തിനിരയായ കാര്യം സ്കൂൾ ടീച്ചറെ അറിയിക്കുന്നത്. ചൈൽഡ് ഹെൽപ് ലൈൻ കൗൺസിലിംഗ് വഴിയാണ് പീഡന വിവരം പുറത്ത് വരുന്നത്. സ്കൂൾ ടീച്ചർ ആണ് ചൈൽഡ് ഹെൽപ്പ് ലൈനിൽ അറിയിച്ചത്. തുടർന്ന് നടത്തിയ കൗൺസിലിങ്ങിൽ 10 പേരുടെ പേരുകൾ പെൺകുട്ടി വെളിപ്പെടുത്തുകയാണ് ചെയ്തത്. കേസിൽ 10 പേരുടെയും പങ്ക് പൊലീസ് അന്വേഷിക്കുകയാണ്. ഇതിൽ പ്രായപൂർത്തിയായവരും ഉണ്ട്. സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും വെച്ചാണ് പീഡനം നടന്നത്. സഹപാഠിയായ പെൺകുട്ടിയും പോക്സോ കേസിൽ പ്രതിയാണ്. 13കാരിയെ ചൈൽഡ് ഹെൽപ് ലൈൻ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.









