ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ

ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയാറാക്കി നോക്കൂ. ഒന്ന് രുചിച്ചാൽ വീണ്ടും വീണ്ടും ട്രൈ ചെയ്തു നോക്കും ബീറ്റ്റൂട്ട് സർലാസ്.

ചേരുവകൾ

ബീറ്റ്റൂട്ട് – 1
സവാള – 1
പച്ചമുളക് – 2
മല്ലിയില – രണ്ട് തണ്ട്
വിനാഗിരി – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബീറ്റ്റൂട്ട് തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്‌തെടുക്കുക. ഇതിലേക്കു വെള്ളം ഒഴിച്ച് നന്നായി യോജിപ്പിച്ചു പിഴിഞ്ഞെടുക്കുക. ഇതൊരു ബൗളിലേക്കിട്ടു കൂടെ സവാള നേർത്തതായി അരിഞ്ഞതും പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ചേർത്തു തിരുമ്മിയെടുക്കുക. ഇതിലേക്കു വിനാഗിരി ഒഴിച്ചു യോജിപ്പിച്ചാൽ ബീറ്റ്റൂട്ട് സർലാസ് തയാർ.

Top News from last week.