Advertisement
Advertisement
Tuesday, September 15, 2026
Kannur

അടക്കാത്തോടിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി വീട്ടുമുറ്റത്തെ കൃഷി നശിപ്പിച്ചു

Advertisement
Advertisement

അടക്കാത്തോടിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി വീട്ടുമുറ്റത്തെ കൃഷി നശിപ്പിച്ചു

Advertisement

അടക്കാത്തോട് ശാന്തിഗിരിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീണ്ടും വലിയ ഭീതി പരത്തി. അട്ടക്കുളം രാജന്റെ വീട്ടുമുറ്റത്താണ് ബുധനാഴ്ച രാത്രിയോടെ കാട്ടാന എത്തിയത്. ആന വീട്ടുമുറ്റത്ത് എത്തുമ്പോൾ രാജനും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

വീട്ടുമുറ്റത്ത് നട്ടുവളർത്തിയ വാഴകൾ ഉൾപ്പെടെയുള്ള കൃഷികൾ പൂർണ്ണമായും പിഴുതെറിഞ്ഞ് നശിപ്പിച്ചു. പ്രദേശത്ത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയ ശേഷമാണ് കാട്ടാന സമീപത്തെ കാട്ടിലേക്ക് തിരികെ മടങ്ങിയത്. വീട്ടുമുറ്റത്തൂടെ ഭീതിജനകമായ രീതിയിൽ നടന്നുനീങ്ങുന്നതിന്റെയും കൃഷിയിടം നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ശാന്തിഗിരിയും പരിസര പ്രദേശങ്ങളും കഴിഞ്ഞ കുറച്ചു നാളുകളായി രൂക്ഷമായ കാട്ടാനശല്യത്തിന്റെ പിടിയിലാണ്. ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ നിരന്തരമായി ഇറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Advertisement
Advertisement
Advertisement
Advertisement
Advertisement