വീണ്ടും നരബലിക്ക് ശ്രമം; ബലിനൽകാൻ നോക്കിയത് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ, യുവതി പിടിയിൽ

ന്യൂഡൽഹി: പിഞ്ചുകുഞ്ഞിനെ നരബലി നൽകാൻ ശ്രമം. സൗത്ത് ഡൽഹിയിലെ കൈലാഷ് പ്രദേശത്താണ് സംഭവം. മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാൻ വേണ്ടി രണ്ട് മാസം പ്രായമായ കുഞ്ഞിനെ ബലി നൽകാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് യുവതി കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നത്. തുടർന്ന് ബലി നൽകാൻ ശ്രമിക്കുകയായിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടലിലാണ് കുഞ്ഞിന്റെ ജീവൻ രക്ഷപ്പെട്ടത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Top News from last week.