ആട് വസന്ത രണ്ടാം ഘട്ടം പദ്ധതി ക്യാമ്പയിന് തുടക്കമായി

കണ്ണൂർ:കേന്ദ്ര സർക്കാരിൻ്റെയുംകേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിൻെറയും സംയുക്ത ആഭിമുഖ്യത്തിൽ ആടുകളെയും, ചെമ്മരിയാടുകളെയും മാരകമായി ബാധിക്കുന്ന ആട് വസന്ത(പി പി ആർ) വൈറസ് രോഗ ബാധയ്ക്കെതിരെ ദേശീയ ആട് വസന്ത നിർമാർജ്ജന പദ്ധതി രണ്ടാം ഘട്ടം പ്രതിരോധകുത്തിവെപ്പ് ക്യാമ്പയിൻ ആരംഭിച്ചു .ജില്ലാ തല ഉദ്ഘാടനംകണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ജില്ലാ മൃഗാശുപത്രിയിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ബിജുവിന് വാക്സിനേഷൻ കിറ്റ് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർഡോ: എസ്അനിൽകുമാർ. അദ്ധ്യക്ഷതവഹിച്ചു.കണ്ണൂർ കോർപ്പറേഷൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ:ലിഷദീപക്,ചീഫ് വെറ്ററിനറി ഓഫീസർ ഡോ:സി പി ധനഞജയൻ ,ഡെപ്യൂട്ടിഡയറക്ടർഡോ: എം വിനോദ്കുമാർ,ജില്ലാ കോ-ഓർഡിനേറ്റർ ഡോ:പി ഷൈജി,പ്രൊജക്ട് ഓഫീസർ ഡോ:കെ വി സന്തോഷ്കുമാർ,ആർ ഡിഡിഎൽഡെപ്യൂട്ടിഡയറക്ടർഡോ:കെപിഅനിൽകുമാർ,അസിസ്റ്റൻറ് പ്രൊജക്ട്
ഓഫീസർ
മാരായ ഡോ:
ഇ അനിൽകുമാർ,
ഡോ : കിരൺ
വിശ്വനാഥ്,
ഡോ: എ ദീപ,
ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ:
നിതിന കെ
ബാബുരാജ് എന്നിവർ പങ്കെടുത്തു.
പ്രതിരോധ
പ്രവർത്തനങ്ങളുടെ ഭാഗമായി മൃഗാശുപത്രിയുടെ നേതൃത്വത്തിൽ 118 വാക്സിനേഷൻ സ്ക്വാഡുകൾ മാർച്ച് 16 വരെയുളള പ്രവർത്തി ദിവസങ്ങളിൽ ആട്,
ചെമ്മരിയാട് കർഷകരുടെ വീടുകളിലെത്തി സൗജന്യ കുത്തിവെപ്പ് നൽകി വിവരങ്ങൾ ദേശീയ തലത്തിലുള്ള ഭാരത് പശുധാൻ പോർട്ടലിൽ റിപ്പോർട്ട് ചെയ്യും.
നാല് മാസവും അതിനു മുകളിലും പ്രായമായമുള്ള ആരോഗ്യമുള്ളതും ഗർഭാ
വസ്ഥയിൽ അല്ലാത്തതുമായ എല്ലാ ആടുകൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകും.

Top News from last week.

Latest News

More from this section