ഒന്നാം നമ്പറാണെന്നുപോലും പരിഗണിക്കാതെ വരുണ്‍ ചക്രവർത്തിയെ തൂക്കിയടിച്ച് അഭിഷേക്; ഡേവിഡ് പെയ്നിനോട് പ്രതികാരം തീര്‍ത്ത് ഫിന്‍ അലൻ

നാലാം ഓവര്‍ എറിഞ്ഞ സുനില്‍ നരെയ്നുശേഷം അഞ്ചാം ഓവർ എറിയാനെത്തിയത് കൊൽക്കത്തയുടെ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. എന്നാല്‍ വരുണിന്‍റെ ഓവറില്‍ 6, 6, 4, 4, 4, വൈഡ് അടക്കം 25 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്.
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ലോക ഒന്നാം നമ്പർ സ്പിന്നറായ വരുൺ ചക്രവർത്തിയെ നിലം തൊടാതെ പറത്തി അഭിഷേക് ശർമ. ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ ചക്രവർത്തിയെറിഞ്ഞ ആദ്യ ഓവറിൽ തന്നെ 25 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനായി അഭിഷേക് ശർമയും ട്രാവിസ് ഹെഡും ചേർന്ന് സ്ഫോടനാത്മകമായ തുടക്കമാണ് നൽകിയത്.
ഇതോടെ നാലാം ഓവറില്‍ തന്നെ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യാ രഹാനെ സ്പിന്നര്‍മാരെ പന്തേല്‍പ്പിച്ചു. നാലാം ഓവര്‍ എറിഞ്ഞ സുനില്‍ നരെയ്നുശേഷം അഞ്ചാം ഓവർ എറിയാനെത്തിയത് കൊൽക്കത്തയുടെ മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു. എന്നാല്‍ വരുണിന്‍റെ ഓവറില്‍ 6, 6, 4, 4, 4, വൈഡ് അടക്കം 25 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. ഇതോടെ വെറും 5 ഓവറിൽ ഹൈദരാബാദ് സ്കോർ 80 കടന്നു. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി മോശം ഫോമിലായിരുന്ന അഭിഷേകിന് ഫോമിലേക്ക് മടങ്ങിയെത്താനും ഈ പ്രകടനത്തോടെ കഴിഞ്ഞു.

Top News from last week.

Latest News

More from this section