കണ്ണൂർ കാൽടെക്സിൽ എ.സി ബസ് ഷെൽട്ടർ

കണ്ണൂർ: വരാനിരിക്കുന്ന കത്തുന്ന ചൂടിൽ യാത്രക്കാർക്കാശ്വാസമായി ശീതീകൃത ബസ് ഷെൽട്ടർ. കണ്ണൂർ കോർപ്പറേഷനാണ് പരീക്ഷണാടിസ്ഥാനത്തിൽ എ.സി ഷെൽട്ടർ സ്ഥാപിച്ചിരിക്കുന്നത്.

ദേനീയ പാതയിലെ കാൽടെക്സിൽ തലശേരി ഭാഗത്ത് കെ.എസ്.ആർ.ടി.സി സ്റ്റാന്റിനു തൊട്ടു മുന്നിലാണ് എ.സി ഷെൽട്ടർ സംവിധാനം ചെയ്തിരിക്കുന്നത്. സൗരോർജത്തിലാണിത് പ്രവർത്തിക്കുക. പൂർണമായും ഗ്ലാസ് കൊണ്ട് കവർ ചെയ്ത ഷെൽട്ടറിന്റെ ഡോർ സ്ലൈഡിംഗാണ്.

കുറച്ചു പേർക്കു മാത്രമേ ഇതിലിരിക്കാനും നിൽക്കാനുമാകുകയുള്ളൂ. നിരവധിയാളുകൾ ബസ് കാത്തു നിൽക്കുന്ന ഇടമാണിത്. ഇതിൽ ഭൂരിഭാഗവും പുറത്തു തന്നെ നിൽക്കേണ്ടി വരും.

മേയർ മുസ്ലിഹ് മoത്തിലാണ് ഉദ്ഘാടനം ചെയ്തത്. പ്രവാസി സംരഭമായ കൂൾ വെല്ലാണ് ഷെൽട്ടറിന്റെ സ്പോൺസർ.

Top News from last week.