മട്ടന്നൂർ: കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. സംഭവത്തിൽ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും പ്രദേശവാസികളും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് പരിക്കേറ്റവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.









