കണ്ണൂർ : തനിക്കെതിരെയുണ്ടായ വ്യാജ വാർത്താ പ്രചാരണത്തിൽ മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്. രാവിലെ ഒൻപതരയോടെ ആലക്കോട് സൈബർ പോലീസ് സംഘം അവരുടെ വസതിയിലെത്തിയാണ് മൊഴിയെടുത്തത്. ശേഖരിച്ച വിവരങ്ങൾ കേസിന്റെ അന്വേഷണ ചുമതലയുള്ള ഐജി പി. പ്രകാശന് പോലീസ് കൈമാറും.
തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പി.കെ. ശ്രീമതി വ്യക്തമാക്കി. ഈ വ്യാജപ്രചാരണത്തിൽ താൻ ഏറെ മനംനൊന്തിട്ടുണ്ടെന്നും വിഐപി ആരോപണം ഉയർന്ന വന്ന സമയത്ത് അതിനെ വേണ്ടവിധത്തിൽ പ്രതിരോധിക്കാൻ ആളുകളുണ്ടായില്ലെന്നും അവർ പ്രതികരിച്ചു.









