Advertisement
Advertisement
Saturday, September 12, 2026
Kerala

ബിജെപി വിട്ട് നടൻ ദേവൻ; ടിവികെയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി സൂചന

Advertisement
Advertisement

തിരുവനന്തപുരം: ബിജെപിയിൽ നിന്ന് രാജിവെച്ച പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ ദേവൻ വിജയ് അധ്യക്ഷനായ തമിഴഗ വെട്രി കഴകത്തിലേക്ക്  ചേക്കേറാൻ ഒരുങ്ങുന്നു. ഉടൻ തന്നെ വിജയിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. ടിവികെയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ദേവനെ ചുമതലപ്പെടുത്തിയേക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ.

Advertisement

നേരത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ദേവൻ, കണ്ടമംഗലം ക്ഷേത്രത്തിൽ നടന്ന ഒരു ചടങ്ങിലാണ് പാർട്ടി അംഗത്വവും പദവികളും ഉപേക്ഷിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രീയമാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ ബിജെപിയിൽ അത് നടപ്പിലാക്കാൻ സാധിക്കാത്തതിനാലാണ് രാജി സമർപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഉടൻ തന്നെ വിജയ് കേരളത്തിലെത്തുമെന്നും അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിർണായകമായ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടാകുമെന്നുമാണ് ദേവൻ നൽകുന്ന സൂചന.

Advertisement
Advertisement
Advertisement
Advertisement
Advertisement