നടൻ ഉല്ലസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയിൽ

പന്തളം : നടൻ ഉല്ലസ് പന്തളത്തിന്റെ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് ഫോണ്‍ മുഖേന പൊലീസിനെ ബന്ധപ്പെട്ടിരുന്നു.

 

പന്തളം പൊലീസ് വീട്ടിലെത്തി നോക്കിയപ്പോഴാണ് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു.വീട്ടിലെ മുകളിലത്തെ നിലയിലെ മുറിയിലാണ് ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശയും കുട്ടികളും രാത്രി വീടിന്റെ മുകളിലത്തെ നിലയിലാണ് കിടന്നിരുന്നത് എന്ന് പൊലീസ് പറയുന്നു. കുടുംബ കലഹമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നതായി അന്വേഷിക്കുകയാണ് പൊലീസ്.

Top News from last week.