വിശദമായി കേൾക്കാമെന്ന് ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി വിശദമായി കേൾക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. നേരത്തെ അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്നും വീഴ്ച്ച വരുത്തിയവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. പുതിയ ഹർജിയാണ് മറുപടി നൽകാൻ സാവകാശം വേണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർക്കെതിരെയെങ്കിലും ഏതെങ്കിലും തരത്തിൽ ക്രിമിനൽ നടപടികൾ തുടങ്ങിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു.