ബംഗ്ലാദേശിനെ സമ്മര്‍ദത്തിലാക്കി അദാനി ഗ്രൂപ്പ്.കാശില്ലേല്‍ വൈദ്യുതിയും ഇല്ല! ആവശ്യം 1000 കോടി; കുടിശിക തീര്‍ക്കാര്‍ ബംഗ്ലാദേശ് സര്‍ക്കാരിന് അദാനിയുടെ കത്ത്

തെരഞ്ഞെടുപ്പ് കാലത്ത് ബംഗ്ലാദേശിനെ സമ്മര്‍ദത്തിലാക്കി അദാനി ഗ്രൂപ്പ്. കുടിശിക ഉടന്‍ തീര്‍ത്തില്ലെങ്കില്‍ രാജ്യം ഇരുട്ടിലാകുമെന്ന് മുന്നറിയിപ്പ്. ആവശ്യപ്പെട്ടിരിക്കുന്നത് 1,000 കോടി രൂപ. രെതഞ്ഞെടുപ്പ് ഈ മാസം 12 -ന്.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബംഗ്ലാദേശ് അധികം വൈകാതെ ഇരുട്ടിലായേക്കും. കുടിശിക പേയ്‌മെന്റുകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ കമ്പനിയായ അദാനി ഗ്രൂപ്പ്യൂനസ് സര്‍ക്കാരിന് കത്തയച്ചെന്നാണ് വിവരം. ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡും, അദാനിയുടെ പവര്‍ പ്ലാന്റും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം ഒരിക്കല്‍ കൂടി ആഗോള ശ്രദ്ധ നേടുകയാണ്. കുടിശിക അടയ്ക്കാത്ത പക്ഷം വൈദ്യുതി വിതരണം അപകടത്തിലാകുമെന്ന മുന്നിറിയിപ്പും അദാനി നല്‍കിയിട്ടുണ്ട്.ഇത്തവണ അദാനിയുടെ ഭീഷണി തെരഞ്ഞെടുപ്പ് സമയത്താണ്. 2026 ഫെബ്രുവരി 12 ന് ബംഗ്ലാദേശില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കും. ബിഎന്‍പി, ബംഗ്ലാദേശ് ജമാഅത്തെ-ഇ-ഇസ്ലാമി, മറ്റ് പാര്‍ട്ടികള്‍ എന്നിവര്‍ മത്സര രംഗത്ത് ശക്തമാണ്. അതേസമയം മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയെ നിരോധിച്ചിട്ടുണ്ട്. അദാനിയുടെ പുതിയ കത്ത് ബംഗ്ലാദേശിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്.
1,000 കോടി രൂപ ആവശ്യം

ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് അദാനിയുടെ ഈ കത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇക്കഴിഞ്ഞ ജനുവരി 29 ന് അദാനി പവര്‍ ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് അവിനാശ് അനുരാഗ്, ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡ് ചെയര്‍മാനാണ് കുടിശികയുമായി ബന്ധപ്പെട്ട കത്ത് അയച്ചിരിക്കുന്നത്. പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ 112.7 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 1,000 കോടി രൂപ) ഉടന്‍ നല്‍കണമെന്നാണ് ആവശ്യം.

Top News from last week.

Latest News

More from this section