എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹർജിയിൽ വിധി ഈ മാസം 29ന്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ തുടരന്വേഷണത്തിൽ ഈ മാസം 29 ന് കോടതി വിധി പറയും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലാണ് വിധി പറയുക. അന്വേഷണത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിൻറെ ഭാര്യ മഞ്ജുഷ കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്. രണ്ട് തവണ കോടതി ഈ കേസ് പരിഗണിച്ചിരുന്നു. ശക്തമായ വാദമാണ് ഉണ്ടായത്. ഈ മാസം 29ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് നവീൻ ബാബുവിൻറെ ഭാര്യ ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ മജിസ്‌ട്രേറ്റ് കോടതിയിലല്ല, സെഷൻസ് കോടതിയിലാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് പ്രതിഭാഗത്തിൻറെ വാദം. തുടരന്വേഷണം വേണോ വേണ്ടയോ എന്ന കാര്യത്തിൽ ഈ മാസം 29 ന് തീരുമാനമുണ്ടായേക്കും

Top News from last week.

Latest News

More from this section