മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിൽ 21 അംഗ മന്ത്രിസഭ നാളെ രാവിലെ 10 ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ സത്യ പ്രതിജ്ഞ ചെയ്യും. 44 വർഷത്തിനു ശേഷമാണ്യുഡിഎഫിൻ്റെ സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്.വി.ഡി സതീശന് പുറമെരമേശ് ചെന്നിത്തല,അഡ്വ സണ്ണി ജോസഫ്,കെ.മുരളീധരൻ,എ.പി അനിൽകുമാർ,ടി സിദ്ദിഖ്,പി സി വിഷ്ണനാഥ്,ബിന്ദുകൃഷ്ണ,ഒ ജെ ജനീഷ് ,എം ലിജു,കെ. എ തുളസി,റോജി എം ജോൺ,ലീഗ്മ ന്ത്രിമാരായപികെകുഞ്ഞാലിക്കുട്ടി,പി.കെ ബഷീർ ,കെ എം ഷാജി ,എൻ ഷംസുദ്ദീൻ,വി. ഇ അബ്ദുൾ ഗഫൂർ,മറ്റു ഘടക കക്ഷി മന്ത്രിമാരായസി.പി ജോൺ,മോൻസ് ജോസഫ്,അനൂപ് ജേക്കബ്,ഷിബു ബേബി ജോൺ എന്നിവരുംസ്പീക്കർതിരുവഞ്ചൂർ രാധാകൃഷ്ണൻ,ഡെപ്യൂട്ടി സ്പീക്കർഷാനിമോൾ ഉസ്‌മാൻ എന്നിവരും നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.









