ആരോപണത്തിന് പിന്നാലെ,മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ ജയരാജ സംഗമം

കണ്ണൂർ : അഴിമതി ആരോപണത്തിന്റെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും പി ജയരാജനും കണ്ടുമുട്ടി. പാനൂർ കടവത്തൂരിൽ വെച്ച് മുസ്ലിം ലീഗ് നേതാവ് പൊട്ടൻകണ്ടി അബ്ദുള്ളയുടെ വീട്ടിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അബ്ദുള്ളയുടെ മകന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഇരുവരും. പി.ജയരാജൻ ആരോപണം ഉന്നയിച്ചതായി മാധ്യമങ്ങൾ പുറത്തുവിട്ട ശനിയാഴ്ച തന്നെയാണ് ഇരുവരും നേരിൽ കണ്ടത്.ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. അതേ സമയം യാദൃശ്ചികമായിട്ടാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് സൂചന.

വിവാദങ്ങൾക്ക് ശേഷം ഇ.പി.ജയരാജൻ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ മാധ്യമങ്ങളെ കണ്ട പി.ജയരാജൻ ആരോപണങ്ങൾ നിഷേധിച്ചിട്ടുമില്ല. പാർട്ടിപ്രവർത്തകർക്കുണ്ടായ ജീർണതകളെ കുറിച്ച് പാർട്ടി വേദികളിൽ ചർച്ച നടക്കുന്നുവെന്നാണ് അദ്ദേഹം ആവർത്തിക്കുന്നത്.ഇതിനിടെ തനിക്കെതിരെ ഉയർന്ന ആരോപണത്തിന് പാർട്ടി വേദിയിൽ തന്നെ മറുപടി നൽകാനുള്ള ഒരുക്കങ്ങളാണ് ഇ.പി.ജയരാജൻ നടത്തുന്നത്. അവധി ഒഴിവാക്കി അദ്ദേഹം വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്തേക്കും.

Top News from last week.