ആഗസ്റ്റ് 6 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 99.29 കോടിയുടെ കൃഷിനാശം- അഡ്വ. ടി. സിദ്ദിഖ്


അടുത്തിടെ സംസ്ഥാനത്ത് ഉണ്ടായ അതിശക്തമായ മഴയും വെള്ളപ്പൊക്കവും കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആഗസ്റ്റ് 6 വരെ ജില്ലകളില്‍ നിന്ന് ലഭിച്ച വിള അടിസ്ഥാനത്തിലുള്ള ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടുകളുടെ (എഫ്.ഐ.ആര്‍.) അടിസ്ഥാനത്തിലുള്ള പ്രാഥമിക വിലയിരുത്തല്‍ പ്രകാരം 36,829 കര്‍ഷകരെ ബാധിക്കുകയും 3,264 ഹെക്ടര്‍ കൃഷിയിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. 99.29 കോടി രൂപയുടെ വിളനാശമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സമയബന്ധിതമായി ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിച്ചുവരികയാണ്.

കൃഷിനാശ ധനസഹായം 25 ശതമാനം വര്‍ധിപ്പിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ദീര്‍ഘകാലമായി നിലവിലുണ്ടായിരുന്ന നഷ്ടപരിഹാര നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള സുപ്രധാന തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു.









