കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ഡിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു.ഡിസിസി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കി. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു .
നേതാക്കളായ പ്രഫ. എ ഡി മുസ്തഫ, പിടി മാത്യു,അഡ്വ. ടി മോഹനന്‍, എം പി വേലായുധന്‍, കെ പ്രമോദ്, റിജില്‍ മാക്കുറ്റി,വി വി. പുരുഷോത്തമന്‍,രാജീവന്‍ എളയാവൂര്‍ , അമൃത രാമകൃഷ്ണന്‍, സുരേഷ് ബാബു എളയാവൂര്‍ , അഡ്വ. വി പി അബ്ദുല്‍ റഷീദ്, ടി ജയകൃഷ്ണന്‍, എം കെ മോഹനന്‍, അഡ്വ. റഷീദ് കവ്വായി,കെ പി സാജു , പി മുഹമ്മദ് ഷമ്മാസ്, കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ശ്രീജ മഠത്തില്‍, വിജില്‍ മോഹന്‍,ഡോ.ജോസ് ജോര്‍ജ് പ്ലാന്തോട്ടം, അഡ്വ. ലിഷ ദീപക്, നൗഷാദ് ബ്ലാത്തൂര്‍,സി വി സന്തോഷ്, ടി. ജനാര്‍ദ്ദനന്‍, സി ടി ഗിരിജ , കാട്ടാമ്പള്ളി രാമചന്ദ്രന്‍,കായക്കല്‍ രാഹുല്‍, കൂക്കിരി രാജേഷ് , സി എം ഗോപിനാഥ്, ,എം സി അതുല്‍, ഫര്‍ഹാന്‍ മുണ്ടേരി,കെ ഉഷ കുമാരി ,അനൂപ് പി , ഹംസ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു











