1499 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍, കിടിലന്‍ ഓഫറുമായി എയര്‍ ഇന്ത്യ; ഓഗസ്റ്റ് 15 വരെ ബുക്ക് ചെയ്യാം

കണ്ണൂര്‍: വമ്പന്‍ നിരക്കിളവുകളുമായി എയര്‍ ഇന്ത്യ ‘നമസ്‌തേ വേള്‍ഡ്’ ടിക്കറ്റ് സെയില്‍ ആരംഭിച്ചു. ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതാണ് ഈ ഓഫര്‍. 1499 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 12,310 രൂപ മുതലുള്ള അന്താരാഷ്ട്ര റൗണ്ട് ട്രിപ്പ് വിമാന ടിക്കറ്റുകളും ഓഫറിലൂടെ ലഭിക്കും. ഓഗസ്റ്റ് 15ന് രാത്രി 11:59 വരെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുക.

2026 മാര്‍ച്ച് 31 വരെയാണ് നമസ്‌തേ വേള്‍ഡ് ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയും. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, എയര്‍പോര്‍ട്ട് ടിക്കറ്റ് ഓഫീസുകള്‍, കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, അംഗീകൃത ട്രാവല്‍ ഏജന്റുകള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

Top News from last week.

Latest News

More from this section