ഇറാനിൽ സ്കൂളിന് നേരെ വ്യോമാക്രമണം; 57 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

മുൻകരുതൽ എന്ന നിലയിൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകളും സർവകലാശാലകളും അടച്ചിടും

 

യുഎസ് ഇസ്രായേൽ നടത്തിയ വ്യോമക്രമണത്തിൽ അമ്പത്തിയേഴ് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബ് നഗരത്തിലാണ് ആക്രമണം.ആക്രമണം രൂക്ഷമായ സാഹചര്യം ഇറാനിൽ സ്കൂളുകളും കോളേജുകളും അടച്ചു. സർക്കാർ ഓഫീസുകൾ പകുതി ശേഷിയിൽ പ്രവർത്തിക്കും . സയണിസ്റ്റ് ഭരണകൂടവുമായി സഹകരിച്ച് യുഎസ് ഇന്ന് രാവിലെ രാജ്യത്തുടനീളമുള്ള നിരവധി സ്ഥലങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അവകാശപ്പെട്ടു. ഈ പ്രവർത്തനങ്ങൾ ഇറാനിയൻ ജനതയെ സമ്മർദ്ദത്തിലാക്കുമെന്ന് ശത്രുക്കൾ വിശ്വസിക്കുന്നുണ്ടെങ്കിലും അത് സംഭവിക്കില്ലെന്ന് കൗൺസിൽ പറഞ്ഞു

Top News from last week.

Latest News

More from this section