കണ്ണൂർ: ഉറക്കമില്ലാത്ത ഏഴ് രാവും പകലും കൂടെ കട്ടയ്ക്ക് നിന്ന് സഹായികളുടെ സപ്പോർട്ടും. കാലവസ്ഥയെയും സമയത്തെയും അതിജീവിച്ച് എ.കെ.ജിയുടെ ഏറ്റവും വലിയ സ്റ്റെൻസിൽ ആർട്ട് പൂർത്തിയായി . നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സി.പി.എം ജില്ലാകമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിൽ പുതിയ കെട്ടിടത്തിന്റെ ചുമരിലാണിത് പൂർത്തിയായത്. ജില്ലാ സെക്രട്ടറി കെ.കെ രാകേഷിൻ്റെ യും ടി.കെ.ഗോവിന്ദൻ മാസ്റ്റരുടെ നിർദ്ദേശവും സഹായവും ഉണ്ടായിരുന്നതായി ശിൽപി ഉണ്ണി കാനായി പറഞ്ഞു. 1400 സ്വകയർ ഫീറ്റ് വലുപ്പത്തിൽ എ. കെ. ജി മെമ്മോറിയൽ ഹാളിൻ്റെ ചുമരിലാണ് സ്‌റ്റെൻസിൽ ആർട്ട് വർക്ക് . സുരേഷ് അമ്മാനപ്പാറ, വിനേഷ് കൊയക്കീൽ , രതീഷ് വിറകൻ ,റിഗേഷ് കൊയിലി ,ടി.കെ.അഭിജിത്ത് , ബാലൻ പാച്ചേനി എന്നിവരും കൂടെ രാവും പകലുമുണ്ടായിരുന്നെന്ന് ഉണ്ണി കാനായി പറഞ്ഞു.









