Friday, October 9, 2026
India

ഛത്തീസ്ഗഢിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അഖിലേന്ത്യാ സമ്മേളനം ഇന്ന്

Advertisement
Advertisement

ഛത്തീസ്ഗഢിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ അഖിലേന്ത്യാ സമ്മേളനം ഇന്ന്

Advertisement

നവ റായ്പുര്‍: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ 32-ാമത് അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് നവ റായ്പുരിൽ തുടക്കമാകും. ഛത്തീസ്ഗഢ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനം ഗവർണർ രമൺ ഡേക്ക ഉദ്ഘാടനം ചെയ്യും.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ സമ്മേളനത്തിൽ പങ്കെടുക്കും. ത്രിതല പഞ്ചായത്തിരാജ് സ്ഥാപനങ്ങളെയും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൂടുതൽ ശാക്തീകരിക്കുകയും സുതാര്യവും ഉൾക്കൊള്ളുന്നതും വിശ്വാസ്യതയുള്ളതും ജനപങ്കാളിത്തം ഉറപ്പാക്കുന്നതുമായ രീതിയിൽ പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റൺ സർവകലാശാലയിലെയും ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെയും വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും.

Advertisement
Advertisement
Advertisement
Advertisement
Advertisement