നെരുവമ്പ്രം:നെരുവമ്പ്രം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഈ അധ്യയന വർഷത്തെ ഫാഷൻ ഡിസൈനിങ് ആന്റ് ഗാർമെന്റ് ടെക്നോളജി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 14ന് തത്സമയ പ്രവേശനം നടത്തും. താൽപര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് സുപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോൺ: 0497 287178