‘അദ്ഭുത’ ഓഹരികൾ; യുദ്ധം തുടങ്ങിയപ്പോൾ 1 ലക്ഷം ഇട്ടവർക്ക് 40000 രൂപ വരെ റിട്ടേൺ, 11 കമ്പനികൾ

പശ്ചിമേഷ്യയിൽ ഇസ്രായേൽ ഇറാൻ യുദ്ധം തുടങ്ങിയതു മുതൽ 40% വരെ റിട്ടേൺ നൽകിയ ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്. യുദ്ധം സെക്ടറൽ ഡിമാൻഡ് ഉൾപ്പെടെ വർധിപ്പിച്ചത് പല ഓഹരികളിലും കുതിപ്പിന് കാരണമായി.സമീപകാലത്തായി വലിയ ഇടിവാണ് ഇന്ത്യൻ ഓഹരി വിപണിയിൽ ഉണ്ടായത്. പശ്ചിമേഷ്യയിലെ സംഘർഷവും, ക്രൂഡ് ഓയിൽ വില ഉയർന്നതും വില്പന സമ്മർദ്ദം വർധിപ്പിച്ചു. എന്നാൽ ഇതിനിടെ 40% വരെ കുതിച്ചു കയറിയ ചില ഓഹരികളുണ്ട്. അദാനി പവർ , ഹാറ്റ്സൺ അഗ്രോ ഉൾപ്പെടെ അത്തരം 11 ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകുന്നത്.
1. സ്വാൻ ഡിഫൻസ് & ഹെവി ഇൻഡസ്ട്രീസ്
ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ ഡിഫൻസ് ഓഹരികൾക്ക് ഡിമാൻഡ് വർധിപ്പിച്ച സാഹചര്യമാണ് അടുത്തിടെ ഉണ്ടായത്. ഇത്തരത്തിൽ ഡിമാൻഡ് വർധിച്ച ഓഹരിയാണിത്. ഇസ്രായേൽ-ഇറാനൻ യുദ്ധം തുടങ്ങിയതു മുതൽ 40% നേട്ടമാണ് നൽകിയത്.
2. ബ്ലൂ സ്റ്റോൺ ജ്വല്ലറി & ലൈഫ് സ്റ്റൈൽ
ഇന്ത്യയിൽ ഉപഭോഗം വർധിച്ചത് നേട്ടമാക്കി മാറ്റിയ ഒരു ഓഹരിായണിത്. ജ്വല്ലറി ഡിമാൻഡ് ഉയർന്നും, ബ്രാൻഡ് പൊസിഷനിങ്ങും ഓഹരിയിൽ 18% ഉയർച്ചയ്ക്ക് കാരണങ്ങളായി
3. സ്റ്റെർലൈറ്റ് ടെക്നോളജീസ്
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വളർച്ച, ടെലികോം ഡിമാൻഡ് എന്നിവ ഓഹരിയിൽ 15% കുതിപ്പാണ് നൽകിയത്
4. വൺ സോഴ്സ് സ്പെഷ്യാലിറ്റി ഫാർമ
കഴിഞ്ഞ ഏതാനും മാസങ്ങളായി ഫാർമ ഓഹരികളിൽ സ്ഥിരതയുള്ള ഡിമാൻഡ് പ്രകടമാണ്. ഇറാൻ യുദ്ധം തുടങ്ങിയതു മുതൽ ഇതു വരെ ഈ ഓഹരി 11% നേട്ടമുണ്ടാക്കി
5. അദാനി പവർ 
ഗ്ലോബൽ കമ്മോഡിറ്റി പ്രൈസ് വർധിച്ചത് ഊർജ്ജ മേഖലയിലെ കമ്പനികൾക്ക് ഗുണകരമായി മാറി. ഇത്തരത്തിൽ സെക്ടറൽ ഡിമാൻഡ് ഉയർന്നത് ഈ ഓഹരിയിൽ 10% നേട്ടമാണ് നൽകിയത്
6. സൈഡസ് വെൽനെസ്
കൺസ്യൂമർ ഹെൽത്ത് കെയർ & വെൽനെസ് തീം നിക്ഷേപകരെ ആകർഷിച്ചത് ഓഹരിയിൽ 10% നേട്ടം നൽകി.
7. എൻ.ടി.പി.സി ഗ്രീൻ 
റിന്യൂവബിൾ എനർജി ഓഹരികളിൽ ദീർഘകാല നിക്ഷേപകർ കൂടുതൽ താല്പര്യം പ്രകടമാക്കുന്നു. ഘടനാപരമായ സെക്ടറൽ വളർച്ച, സർക്കാരിന്റെ നയപരമായ പിന്തുണ തുടങ്ങിയവയും അനുകൂലമാണ്. ഓഹരിയിൽ 9% കയറ്റമാണുണ്ടായത്
8. ഫാക്ട് (FACT)
ഫെർട്ടിലൈസർ ഓഹരികൾ, ആഗോള തലത്തിലെ സപ്ലൈ സംബന്ധിച്ച ആശങ്കകൾക്കിടെ നേട്ടമുണ്ടാക്കി. സെക്ടറിലെ സൈക്ലിക്കൽ & സ്ട്രാറ്റജിക് മുൻഗണനയും ഡിമാൻഡ് വർധിപ്പിച്ചു. ഈ ഓഹരിയിൽ 8% ഉയർച്ചയാണുണ്ടായത്
9. പ്രീമിയർ എനർജീസ്
സോളാർ & എനർജി ട്രാൻസിഷൻ ഡിമാൻഡ് ഈ ഓഹരിയിൽ 8% നേട്ടമാണ് നൽകിയത്
10. കർണാടക ബാങ്ക് 
ബാങ്കിങ് & കൺസംപ്ഷൻ ഡിമാൻഡ് ഉയർന്നത് കർണാടക ബാങ്ക് ഓഹരികളിൽ 7% നേട്ടത്തിന് കാരണമായി
11. ഹാറ്റ്സൺ അഗ്രോ
ഉപഭോഗ മേഖലയിലെ വളർച്ച ഹാറ്റ്സൺ അഗ്രോ ഓഹരികളിൽ 7% റിട്ടേൺ നൽകി

Top News from last week.

Latest News

More from this section